യു.കെ.വാര്‍ത്തകള്‍

70 കഴിഞ്ഞാല്‍ നിര്‍ബന്ധിത കണ്ണ് പരിശോധന; ഡ്രൈവിംഗ് നിയമത്തില്‍ അടിയന്തിര മാറ്റങ്ങള്‍



ബ്രിട്ടീഷ് നിരത്തുകളില്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ, ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് നേത്ര പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് സൂചന. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുമ്പോള്‍ കാഴ്ച്ചശക്തി പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്ന് ഈ വര്‍ഷം ആദ്യം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി പ്രസിദ്ധീകരിച്ച നയങ്ങളിലും പറയുന്നുണ്ട്.

നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയമം അനുസരിച്ച്, പ്രായമേറിയ ഡ്രൈവര്‍മാര്‍ക്ക് നിരത്തില്‍ വാഹനമോടിക്കണമെങ്കില്‍ നിര്‍ബന്ധമായും നേത്ര പരിശോധന നടത്തി മതിയായ കാഴ്ച്ചശക്തി ഉണ്ടെന്ന് ഉറപ്പുവരുത്തിയിരിക്കണം. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഇത് ചെയ്യേണ്ടതുണ്ട്. ചുരുങ്ങിയത് 20 മീറ്റര്‍ അകലെ വെച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിയുന്നത്ര കാഴ്ച്ചശക്തി വേണം എന്നുള്ളതാണ് മാനദണ്ഡം. ഇത് ലംഘിക്കപ്പെട്ടാല്‍ 1000 പൗണ്ട് വരെ പിഴ ഒടുക്കേണ്ടതായി വന്നേക്കാം. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ നിയമം ബാധകം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions