തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരായ വിവാഹമോചന കേസ് പിന്‍വലിച്ച് ഭാര്യ സംഗീത. ചെങ്കല്‍പേട്ട് കുടുംബകോടതിയിലെ കേസാണ് പിന്‍വലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിജയ്‌യുമായുള്ള പ്രശ്നങ്ങള്‍ സോള്‍വ് ആയോ ഇതോടെ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വന്‍ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹര്‍ജി ചെംഗല്‍പട്ട് കുടുംബ കോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇരുപക്ഷവും കോടതിയില്‍ ഹാജരാകാതിരുന്നതോടെ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2025 ഡിസംബര്‍ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗല്‍പട്ട് ജില്ലാ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.
ഏപ്രില്‍ 20ന് നടന്ന വാദം കേള്‍ക്കലില്‍, പ്രമുഖ വ്യക്തിത്വങ്ങളായതിനാലും സുരക്ഷാപരമായ ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും നിലനില്‍ക്കുന്നതിനാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുമതി നല്‍കണമെന്ന് ഇരുവിഭാഗവും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിജയിക്കും സംഗീതയ്ക്കും എന്ന് നേരിട്ട് ഹാജരാകാന്‍ സാധിക്കുമെന്ന് ജഡ്ജി അഭിഭാഷകരോട് ആരായുകയും ജൂണ്‍ മാസത്തില്‍ സാധ്യമാകുമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ 15ലേക്ക് മാറ്റി വെച്ചിരുന്നത്.