യു.കെ.വാര്‍ത്തകള്‍

വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി



ദുബായില്‍നിന്ന് ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ കേസില്‍ മലയാളി യുവാവിന് കോടതി ശിക്ഷ വിധിച്ചു. യുകെയിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന 27കാരനായ ബ്രിട്ടോ ലോറന്‍സിനാണ് ന്യൂകാസില്‍ മജിസ്ട്രേറ്റ് കോടതി 18 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ ശിക്ഷ വിധിച്ചത്. 2025 ജൂണ്‍ 2നായിരുന്നു സംഭവം. ദുബായില്‍നിന്ന് ന്യൂകാസിലിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും സമീപമാണ് ലോറന്‍സ് ഇരുന്നത്. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനായി അമ്മ എഴുന്നേറ്റപ്പോള്‍ ലോറന്‍സ് പുതപ്പിനടിയില്‍ ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായാണ് കേസ്.

ആദ്യം പുതപ്പിനടിയില്‍ ആയുധമുണ്ടെന്നാണ് യുവതി കരുതിയത്. പിന്നീട് സംഭവത്തിന്റെ സ്വഭാവം മനസ്സിലായതോടെ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. വിമാനം ന്യൂകാസില്‍ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ നോര്‍തുംബ്രിയ പൊലീസ് ലോറന്‍സിനെ അറസ്റ്റ് ചെയ്തു.

പൊതു മാന്യത ലംഘിച്ചെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ആദ്യം കുറ്റം നിഷേധിച്ച ലോറന്‍സ്, 2026 മേയില്‍ വിചാരണ ആരംഭിക്കാനിരുന്ന ദിവസം കുറ്റം സമ്മതിച്ചു. പിന്നീട് കുറ്റസമ്മതം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ നിരസിച്ചു.

വിമാനം പോലെയുള്ള പരിമിതമായ ഇടത്ത് യാത്രക്കാര്‍ക്ക് സംഭവത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ കുറ്റം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്നത് ഒരു ചെറിയ കുട്ടിയാണെന്നതും കോടതി പരിഗണിച്ചു.

എന്നാല്‍ ജയില്‍ശിക്ഷയ്ക്ക് പകരം 18 മാസത്തെ കമ്യൂണിറ്റി ഓര്‍ഡറാണ് കോടതി വിധിച്ചത്. ഇതിനുപുറമെ 150 മണിക്കൂര്‍ ശമ്പളമില്ലാത്ത സാമൂഹിക സേവനം ചെയ്യാനും കോടതി ചെലവുകളും വിക്ടിം സര്‍ചാര്‍ജും ഉള്‍പ്പെടെ 914 പൗണ്ട് അടയ്ക്കാനും ലോറന്‍സിനോട് നിര്‍ദേശിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions