യു.കെ.വാര്‍ത്തകള്‍

ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

ജിപിമാരുമായുള്ള നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് വെട്ടിക്കുറയ്ക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് അപകടകരമായി മാറുന്നുവെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കുന്നത് എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ അതിനാല്‍ തിരിച്ചടിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 1 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ ജിപി പ്രാക്ടീസുകളും ഓണ്‍ലൈനിലൂടെ അന്വേഷണങ്ങളും, ബുക്കിംഗ് അപേക്ഷകളും സ്വീകരിക്കണമെന്നായിരുന്നു പ്രധാന മാറ്റം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 വരെ സമയങ്ങളില്‍ ഈ അപേക്ഷ സ്വീകരിക്കണം.

എന്നാല്‍ ഇതിന്റെ ഫലമായി രോഗികള്‍ക്ക് നല്‍കുന്ന അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം കുറയുകയാണ് ചെയ്തതെന്ന് ജിപിമാര്‍ക്കും, പ്രാക്ടീസ് മാനേജര്‍മാര്‍ക്കും ഇടയില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായി. പുതിയ നീക്കം രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയെന്ന് കാല്‍ശതമാനം പേര്‍ കരുതുന്നതായി ജിപി മാഗസിനുകള്‍ നടത്തിയ സര്‍വ്വെ പറയുന്നു.

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ സ്വന്തം കണക്കുകളും ഇത് ശരിവെയ്ക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ജിപിമാര്‍ മുഖാമുഖം നടത്തിയ അപ്പോയിന്റ്‌മെന്റുകള്‍ താഴേക്ക് പോകുന്നതായി ഡാറ്റ പറയുന്നു. അതേസമയം ഫോണിലൂടെയും, ഓണ്‍ലൈനിലൂടെയും നല്‍കുന്ന സേവനങ്ങള്‍ വര്‍ദ്ധിച്ചു.

രോഗികളെ നേരിട്ട് കാണാതെയുള്ള അപ്പോയിന്റ്‌മെന്റുകള്‍ ആളുകളെ അപകടത്തിലാക്കുമെന്നാണ് പേഷ്യന്റ് ഗ്രൂപ്പുകളും, എംപിമാരും മുന്നറിയിപ്പ് നല്‍കുന്നത്. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണാതെ പോകാന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വിഷയത്തില്‍ ഗവണ്‍മെന്റുമായി തര്‍ക്കത്തിലാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions