നാട്ടുവാര്‍ത്തകള്‍

ഈ ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക..

എ-ലെവല്‍ ഫലങ്ങള്‍ വ്യാഴാഴ്ച വരാനിരിക്കുകയാണ്. ഇതിന്റെ റിസല്‍റ്റ് അനുസരിച്ച് യൂണിവേഴ്‌സിറ്റികളില്‍ ചേരാന്‍ കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ മോഹിക്കുന്ന കോഴ്‌സുകള്‍ ബ്രിട്ടനില്‍ ജോലി കിട്ടാന്‍ സാധ്യത 'ഇല്ലാതാക്കുന്ന' ഡിഗ്രികളാണോ എന്ന് അറിഞ്ഞിരിക്കുന്നത് എല്ലാവരുടെയും ഭാവി തീരുമാനം മികച്ചതാക്കാന്‍ സഹായിക്കും.

ഏകദേശം 20 കോഴ്‌സുകളാണ് ഗ്രാജുവേറ്റുകളെ അഞ്ച് വര്‍ഷത്തോളം ജോലിക്ക് പുറത്തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനിലെ ക്രിയേറ്റീവ് ആര്‍ട്‌സ് & ഡിസൈന്‍ കോഴ്‌സാണ് ഏറ്റവും മോശം. ഇത് പഠിച്ച 23.7 ശതമാനം പേര്‍ക്കും ജോലിയില്ല. മാത്രമല്ല ശരാശരി ശമ്പളം കേവലം 24,900 പൗണ്ട് മാത്രമാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ ബിസിനസ്സ് & മാനേജ്‌മെന്റ് കോഴ്‌സാണ് രണ്ടാമത്തെ മോശം റെക്കോര്‍ഡുള്ളത്. ഡിഗ്രി പഠനകാലത്ത് 50,000 പൗണ്ട് വരെ കടം നേടുന്ന ഗ്രാജുവേറ്റുകള്‍ പഠിച്ചിറങ്ങി ജോലി കിട്ടുമ്പോള്‍ ഇത് വീട്ടാമെന്നാണ് മോഹിക്കുക. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിന് വിപരീതവുമാണ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions