യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയില്‍

ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നതായി സൂചനകള്‍ . ഏജന്റുമാരില്‍ നിന്നും ലഭിക്കുന്ന ഡാറ്റയാണ് വിദഗ്ധര്‍ തിരിച്ചുവരവിന്റെ സൂചനയായി ഉയര്‍ത്തിക്കാണിക്കുന്നത്. 2013 മുതല്‍ പ്രോപ്പര്‍ട്ടികള്‍ ഏറ്റവും ലാഭകരമായി വാങ്ങാന്‍ കഴിയുന്ന സമയമാണ് ഇതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് വില വര്‍ദ്ധനയുടെ വേഗതയ്ക്ക് കടിഞ്ഞാണ്‍ വീണത് അനുഗ്രഹമാണ്.

വിപണിയുടെ ഉഷാര്‍ തിരിച്ചുവരാന്‍ കാത്തിരുന്ന് ഭവനഉടമകള്‍ മടുത്തതായി എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിക്ഷേപമായി കരുതി വീട് വാങ്ങിവെച്ചവര്‍ ഇത് വിറ്റൊഴിയുകയാണ്. ഈ നീക്കം വീട് വാങ്ങുന്നവര്‍ക്ക് വിലപേശാനുള്ള അവസരം നല്‍കുന്നു.

2020-ല്‍ കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെയാണ് പ്രോപ്പര്‍ട്ടി വിപണി തകിടം മറിഞ്ഞത്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ ജോലിക്കാര്‍ രണ്ട് വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വിപണി സ്തംഭനാവസ്ഥയിലായിരുന്നു. അതിന് ശേഷം വിലയ്ക്ക് വലിയ ചലനം സംഭവിക്കുന്നുമില്ല.

ജൂലൈയിലെ ശരാശരി ഭവനവില 299,253 പൗണ്ടിലാണെന്ന് ലോയ്ഡ്‌സ് ബാങ്ക് പറയുന്നു. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ കേവലം 0.1 ശതമാനം മാത്രമാണ് വര്‍ദ്ധന. സൗത്ത് ഈസ്റ്റ് മേഖലയില്‍ ശരാശരി വീടിന് 4.6 ശതമാനവും, സൗത്ത് വെസ്റ്റില്‍ 4 ശതമാനവും വില താഴ്ന്നതായി ലോയ്ഡ്‌സ് വ്യക്തമാക്കുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions