യു.കെ.വാര്‍ത്തകള്‍

അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി

അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം . ബുധനാഴ്ച രാത്രി ബ്രിട്ടനിലടക്കം ദശലക്ഷക്കണക്കിന് ആളുകളാണ് അപൂര്‍വ പ്രതിഭാസം ആസ്വദിച്ചത്. രാജ്യം വര്‍ഷത്തിലെ അഞ്ചാമത്തെ ഉഷ്ണതരംഗത്തിന്റെ പിടിയിലായിരിക്കെ, ചന്ദ്രന്‍ സൂര്യനെ മറച്ചതോടെ യുകെയില്‍ ചൂടില്‍ താല്‍ക്കാലികമായ ശമനമുണ്ടായി. പകല്‍ നേരം അല്‍പസമയത്തേക്ക് സന്ധ്യയായത് പോലുള്ള അന്തരീക്ഷം പരന്നതും ശ്രദ്ധേയമായി.

യുകെയില്‍ വൈകിട്ട് ആറിന് ശേഷമാണ് ഗ്രഹണം ദൃശ്യമായിത്തുടങ്ങിയത്. എഡിന്‍ബറോയില്‍ വൈകിട്ട് 6.08നും ലണ്ടനില്‍ 6.17നും കോണ്‍വാളില്‍ 6.18നും ചന്ദ്രന്‍ സൂര്യന്റെ ഒരുഭാഗം മറച്ചുതുടങ്ങി. തുടര്‍ന്ന് ചന്ദ്രന്‍ പതുക്കെ സൂര്യന്റെ മുന്നിലൂടെ നീങ്ങി, ഏകദേശം ഒരു മണിക്കൂറിന് ശേഷം സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും മറഞ്ഞു.

സ്‌പെയിനിലെ ബുര്‍ഗോസ് നഗരത്തിലായിരുന്നു ഏറ്റവും മികച്ച കാഴ്ച. ഇവിടെ 100 ശതമാനം സമ്പൂര്‍ണ ഗ്രഹണം ഏകദേശം രണ്ട് മിനിറ്റോളം നീണ്ടുനിന്നു. ചന്ദ്രനെ ചുറ്റിയുള്ള തീജ്വാല പോലെയുള്ള പ്രകാശവലയം ആകാശത്ത് അതിമനോഹരമായ കാഴ്ചയാണ് സമ്മാനിച്ചത്. ലണ്ടനിലെ പ്രിംറോസ് ഹില്ലില്‍ മാത്രം ഏകദേശം 500 പേര്‍ ഗ്രഹണം കാണാന്‍ ഒത്തുകൂടി. തെക്കുകിഴക്കന്‍ ലണ്ടനിലെ ഗ്രീന്‍വിച്ച് പാര്‍ക്കിലും വലിയ ജനക്കൂട്ടമാണ് എത്തിയത്.

1999 ഓഗസ്റ്റിന് ശേഷമുള്ള ബ്രിട്ടനിലെ ശ്രദ്ധേയമായ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണമായിരുന്നു ഇത്. 1999ലെ ഗ്രഹണസമയത്ത് മേഘാവൃതമായ ആകാശം പലരുടെയും കാഴ്ച തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യക്തമായി കാണാനായി.

സ്‌കോട്ട്‌ലന്‍ഡിലെ ഇന്‍വെര്‍നെസ് മുതല്‍ കോണ്‍വാളിലെ പെന്‍സന്‍സ് വരെയും വിവിധ പ്രദേശങ്ങളില്‍ ആളുകള്‍ അപൂര്‍വ ആകാശക്കാഴ്ചയ്ക്കായി ഒത്തുകൂടി. ഇനിയിങ്ങനെ ഒരു കാഴ്ച കാണാന്‍ 2050 വരെ കാത്തിരിക്കണം.

സൂര്യഗ്രഹണം ദൃശ്യമാകുന്ന സമയത്ത് വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഏറ്റവും വലിയ എനര്‍ജി സപ്ലയര്‍ ഒക്ടോപസ് എനര്‍ജി രംഗത്തുവന്നിരുന്നു. വീടുകള്‍ ലൈറ്റുകളും, ഉപകരണങ്ങളും ഓണാക്കി തുടങ്ങുന്ന സമയത്താണ് ഗ്രഹണം.

90 ശതമാനം സൂര്യ വെളിച്ചവും തടസ്സപ്പെടുമ്പോള്‍ സോളാറില്‍ നിന്നുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ഏറെ താഴും. വീട്ടില്‍ അലക്കും, പാത്രം കഴുകലും ഉള്‍പ്പെടെ അരങ്ങേറുന്ന സമയം കൂടിയാണ്. നാഷണല്‍ എനര്‍ജി സിസ്റ്റം ഓപ്പറേറ്ററുടെ കണക്ക് പ്രകാരം 1.3 ജിഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഈ സമയത്ത് നേരിടുക.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions