യു.കെ.വാര്‍ത്തകള്‍

എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു

എ-ലെവല്‍ ഫലം വ്യാഴാഴ്ച രാവിലെ പുറത്തുവന്നതോടെ സ്കൂളുകളിലും കോളജുകളിലും ആഹ്ലാദവും ആശ്വാസവും. യൂണിവേഴ്സിറ്റി പ്രവേശനം കാത്തിരുന്നവര്‍ക്കും മികച്ച വാര്‍ത്തയാണ് ലഭിച്ചത്. റെക്കോര്‍ഡ് എണ്ണം വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആദ്യമായി തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റികളില്‍ തന്നെ ഇടം ലഭിച്ചു. എ-ലെവല്‍, ടി-ലെവല്‍, ബി-ടെക് ലെവല്‍ 3 ഫലങ്ങളാണ് പുറത്തുവന്നത്.

യൂണിവേഴ്സിറ്റികളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്ന യൂകാസ് (യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,28,990 പതിനെട്ടു വയസ്സുകാര്‍ ആദ്യ പരിഗണനയായി തിരഞ്ഞെടുത്ത സര്‍വകലാശാലയിലോ കോളജിലോ പ്രവേശനം ഉറപ്പാക്കി. 31,770 പേര്‍ക്ക് ഇന്‍ഷുറന്‍സ് ചോയ്സിലും ഇടം ലഭിച്ചു.

പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ തങ്ങളുടെ യൂണിവേഴ്സിറ്റി പ്രവേശനം ഉറപ്പായ വിവരം യൂകാസ് പോര്‍ട്ടലിലൂടെ ലഭിച്ചിരുന്നു. ഗ്രേഡ് കുറഞ്ഞാലും യൂണിവേഴ്സിറ്റിയിലെത്താം. ആദ്യ ചോയ്സിലോ ഇന്‍ഷുറന്‍സ് ചോയ്സിലോ പ്രവേശനം ലഭിക്കാത്തവര്‍ക്ക് മുന്നില്‍ ക്ലിയറിങ് എന്ന വഴിയുണ്ട്. ഒഴിവുള്ള സര്‍വകലാശാലാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണിത്.

ഇത്തവണ ക്ലിയറിങ്ങില്‍ ഏകദേശം 27,000 കോഴ്സുകള്‍ ലഭ്യമാണെന്ന് യൂകാസ് അറിയിച്ചു. ആവശ്യമായ ഗ്രേഡ് ലഭിക്കാത്തവര്‍ക്ക് പുറമെ, തിരഞ്ഞെടുത്ത കോഴ്സോ സര്‍വകലാശാലയോ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ലിയറിങ് വഴി പുതിയ അവസരങ്ങള്‍ തേടാം. ചെറിയ മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണെങ്കില്‍ പരീക്ഷാ പേപ്പര്‍ വീണ്ടും പരിശോധിക്കാനും അവസരമുണ്ട്. ആവശ്യമെങ്കില്‍ പരീക്ഷ വീണ്ടും എഴുതുകയോ അപ്രന്റിസ്ഷിപ്പ് പോലുള്ള മറ്റ് വഴികള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം.

ഈ വര്‍ഷം ഏകദേശം 35,000 വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പഠനത്തിലേക്ക് പോകുമെന്നാണ് യൂകാസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം കൂടുതലാണിത്. മാത്തമാറ്റിക്സ്, സംഗീതം, എന്‍ജിനീയറിങ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലിയറിങ്ങിലൂടെ ഇപ്പോഴും നിരവധി അവസരങ്ങള്‍ ലഭ്യമാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions