യു.കെ.വാര്‍ത്തകള്‍

എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍

എ ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പതിവുപോലെ മികച്ച വിജയങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍ മുന്നിലെത്തി. നാലു വിഷയങ്ങളിലും 'എ സ്റ്റാര്‍' സ്വന്തമാക്കി ലിവര്‍പൂളില്‍ നിന്നുള്ള റോഹന്‍ ജോര്‍ജ് മികച്ച വിജയം കൈവരിച്ചു. കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫര്‍ദര്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ നാല് വിഷയങ്ങളിലാണ് റോഹന്‍ 'എ സ്റ്റാര്‍' സ്വന്തമാക്കിയത്. സെന്റ് ഹെലന്‍സ് കാര്‍മല്‍ കോളേജില്‍ എ ലെവല്‍ പഠനം പൂര്‍ത്തിയാക്കിയ റോഹന്‍ തന്റെ ഇഷ്ടവിഷയങ്ങളായ മാത്തമാറ്റിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും തുടര്‍പഠനത്തിനായി തെരഞ്ഞെടുത്ത് വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലേക്കാണ് പോകുന്നത്.

2002-ല്‍ ലിവര്‍പൂളിലെത്തിയ റോഹന്റെ മാതാപിതാക്കളായ അഭിലാഷ് കുര്യനും സ്മിതി കുര്യനും ലിവര്‍പൂളിലെ ആദ്യകാല മലയാളി കുടുംബങ്ങളില്‍പ്പെടുന്നു. അഭിലാഷ് കുര്യന്‍ ബാര്‍ക്ലെയ്‌സില്‍ ജോലി ചെയ്യുന്നു. സ്മിതി കുര്യന്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്നു. മകന്റെ മികച്ച വിജയത്തില്‍ മാതാപിതാക്കള്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.

മിന്നുന്ന വിജയവുമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ അലെറ്റ് റോഷനും അഭിമാന നേട്ടം കൈവരിച്ചു. രണ്ട് എ സ്റ്റാറും ഒരു എ യും കരസ്ഥമാക്കിയാണ് അലെറ്റ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയത്. പ്രശസ്തമായ ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റില്‍ വരാനിരിക്കുന്ന അക്കാദമിക വര്‍ഷത്തില്‍ മെഡിസിന്‍ പഠനത്തിനായി അലെറ്റ് തന്റെ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു.

ബെല്‍ഫാസ്റ്റിനടുത്തുള്ള ബാങ്കോറിലാണ് അലെറ്റും കുടുംബവും താമസിക്കുന്നത്. ഐടി പ്രൊഫഷണലായ റോഷന്‍ പോളിന്റെയും അനസ്തറ്റിക് നഴ്‌സായ ഷിജി റോഷന്റെയും മകളാണ് അലെറ്റ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജെറോം റോഷന്‍ സഹോദരനാണ്.

എ ലെവല്‍ പരീക്ഷയില്‍ കെന്റിലെ എയ്ഞ്ചല സന്തോഷ് മികച്ച വിജയം കൈവരിച്ച് മലയാളി സമൂഹത്തിന് അഭിമാനമായി. ജില്ലിംഗ്ഹാമിലെ റെയിന്‍ഹാം മാര്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചല കെമിസ്ട്രി, ബയോളജി, മാത്‌സ് എന്നീ മൂന്ന് വിഷയങ്ങളിലും തിളക്കമാര്‍ന്ന 'എ' (AAA) ഗ്രേഡുകള്‍ നേടിയാണ് ഉന്നതവിജയം കരസ്ഥമാക്കിയത്. ചെറുപ്പം മുതലേയുള്ള ആഗ്രഹമായ വൈദ്യശാസ്ത്ര പഠനത്തിലേക്ക് തന്നെ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് എയ്ഞ്ചല. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലാണ് മെഡിസിന്‍ ബിരുദ പഠനത്തിനായി എയ്ഞ്ചല തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കോതമംഗലം സ്വദേശികളായ സന്തോഷ്-സ്വപ്ന ദമ്പതികളുടെ മകളാണ് എയ്ഞ്ചല. മാതാപിതാക്കള്‍ രണ്ടുപേരും യുകെയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സുമാരായി സേവനമനുഷ്ഠിച്ചു വരുന്നു. ജില്ലിംഗ്ഹാമില്‍ ഓഫ്താല്‍മോളജി സ്‌പെഷ്യലിസ്റ്റ് നഴ്‌സായ അക്‌സയാണ് സഹോദരി.

എ ലെവലില്‍ മികച്ച നേട്ടം കൈവരിച്ച് മലയാളി സമൂഹത്തിന് അഭിമാനമായി ലണ്ടനില്‍ നിന്നുള്ള ടെസ്സ സന്തോഷ്. പരീക്ഷയില്‍ രണ്ടു 'എ' ഗ്രേഡും ഒരു 'ബി ഗ്രേഡും കരസ്ഥമാക്കിയാണ് ടെസ്സ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തോടെ പ്രശസ്തമായ കിംഗ്‌സ് കോളേജ് ലണ്ടനില്‍ ബയോമെഡിക്കല്‍ സയന്‍സ് ബിരുദ പഠനത്തിന് ടെസ്സ പ്രവേശനം നേടി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions