ചരമം

ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്

ജോലിക്കിടെ അപ്രതീക്ഷിതമായി വിടപറഞ്ഞ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലെസ്ലി കെ ജോണിന് (39) വിടയേകാന്‍ ഒരുങ്ങി യുകെ മലയാളി സമൂഹം. ആഗസ്ത് 15ന് ഹേമല്‍ ഹെംപ്‌സ്റ്റെഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ് വിട നല്‍കുക. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പൊതു ദര്‍ശനം. പള്ളി നവീകരണ പ്രവര്‍ത്തനങ്ങളിലായതിനാല്‍ പൊതുദര്‍ശനത്തിനെത്തുന്നവര്‍ ലഭ്യമായ സ്ട്രീറ്റ് പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം.

യുകെയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ലെസ്ലിയുടെ ഭൗതിക ശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. ജന്മനാടായ പത്തനംതിട്ട ചന്ദനപ്പള്ളിയില്‍വച്ചായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കുടുംബത്തിന്റെ ഇടവകയായ ചന്ദനപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കുന്ന സംസ്‌കാര തിയതി പിന്നീട് അറിയിക്കും.
ഓഗസ്ത് 3ന് ആണ് ലെസ്ലി വിടവാങ്ങിയത്. ജോലിക്കിടെയാണ് ലെസ്ലിക്ക് ഹൃദയാഘാതമുണ്ടായത്.

ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ കുടുംബാംഗമായ ലെസ്ലി കുടുംബത്തോടൊപ്പം യുകെയിലാണ് താമസം. ഭാര്യ സുനിഷ. വെംബ്ലിയില്‍ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്യൂണിക്കേഷന്‍സിലെ പ്രൊക്യുര്‍മെന്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കോശി-ഹില്‍ഡാ കോശി ദമ്പതികളുടെ മകനാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions