യു.കെ.വാര്‍ത്തകള്‍

ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം

ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് അനായാസമായി വിജയിച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊക്കെ തിരഞ്ഞെടുപ്പില്‍ ബഹിഷ്കരണം നടത്തിയതോടെ കൗണ്ട് ബിന്‍ഫേസ് ആണ് ഫാരേഗിന്റെ പ്രധാന എതിരാളിയായത്.

34 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ ഫരാഗ് 22,239 വോട്ടുകള്‍ (63.34%) നേടി സീറ്റ് നിലനിര്‍ത്തി. കൗണ്ട് ബിന്‍ഫേസിന് 9,455 വോട്ടുകള്‍ (26.93%) ലഭിച്ചു. പോളിങ് ശതമാനം 44% ആയിരുന്നു

ക്രിപ്‌റ്റോകറന്‍സി കോടീശ്വരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണില്‍ നിന്ന് ലഭിച്ച 5 മില്യണ്‍ പൗണ്ട് സമ്മാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ഫരാഗ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് വാച്ച്ഡോഗിന്റെ ഔദ്യോഗിക അന്വേഷണം വീണ്ടും ആരംഭിക്കാനിരിക്കുകയാണ്.

വിജയം ഉറപ്പായെങ്കിലും ഫരാഗ് വോട്ടെണ്ണല്‍ കേന്ദ്രമായ ക്ലാക്ടണ്‍ ലെഷര്‍ സെന്ററില്‍ എത്തിയില്ല. പകരം മണ്ഡലത്തിന്റെ ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച 'ഫരാഗ് ഫെസ്റ്റ്' എന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions