യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇടയ ശുശ്രൂഷയില്‍ പുതിയ അധ്യായമെഴുതി മലയാളി വനിത

യുകെയിലെ ലീഡ്‌സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിതയായ ഏയ്ഞ്ചല്‍ ജമീമ പോള്‍ നിയമിതമായി. സഭാ ശൂശ്രൂഷാ രെഗത്ത് വനിതകളുടെ നേതൃത്വത്തിന് കൂടുതല്‍ പ്രോത്സാഹനമാകുന്ന ഈ നിയമനം മലയാളി ക്രൈസ്തവ സമൂഹം സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

വചന ശുശ്രൂഷയിലും അത്മീയ നേതൃത്വത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഏയ്ഞ്ചല്‍ ജമീമ പോള്‍ ഇനി മുതല്‍ ലീഡ്‌സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ എന്ന നിലയില്‍ സഭയുടെ വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഈ നിയമനം യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിനും സഭാ നേതൃത്വത്തില്‍ സേവനമനുഷ്ഠിക്കുന്ന വനിതകള്‍ക്കും പ്രചോദനമേകുന്നതാണെന്ന് സഭാ വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.

ലീഡ്‌സ് റിവൈവല്‍ ചര്‍ച്ച് യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനായി ആത്മീയ ശുശ്രൂഷകള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം സഭയുടെ നേതൃത്വത്തില്‍ റവ പോള്‍ യാനി ജയരാജ് പ്രവര്‍ത്തിച്ചുവരുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions