യു.കെ.വാര്‍ത്തകള്‍

ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടന്‍! യുകെയ്ക്ക് പുതിയ പേര് ചാര്‍ത്തി നെതന്യാഹു

യുകെയെ 'ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടനെന്ന്' മുദ്രകുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ബ്രിട്ടനാണെന്ന പരിഹാസവും നെതന്യാഹു ഉന്നയിച്ചു.

ഇറാന്റെ കൈയില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാനുള്ള തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടനെ പരിഹസിച്ചത്. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക്ക് ബ്രിട്ടനാണെന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മറ്റൊരു രാജ്യമായി ഇറാനെ മാറ്റാതെ തടയുകയാണ് ലക്ഷ്യം, നെതന്യാഹു വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മുതല്‍ യുകെ- ഇസ്രയേല്‍ ബന്ധം വഷളാകാന്‍ തുടങ്ങിയിരുന്നു. ഗാസയിലെ യുദ്ധവും, ബ്രിട്ടന്‍ പലസ്തീനെ രാജ്യമായി അംഗീകരിച്ചതുമാണ് പ്രധാന വിഷയങ്ങള്‍. കീര്‍ സ്റ്റാര്‍മര്‍ ഹമാസിനെ സുഖിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നെതന്യാഹു നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം കൂടുതല്‍ ഗാസാ പ്രേമം വിളമ്പുകയാണ് തന്റെ ലക്ഷ്യമെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി. ബ്രിട്ടനിലെ മുസ്ലീം വോട്ടര്‍മാര്‍ ലേബറിനെ കൈവിട്ട് മുസ്ലീം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്ന പ്രതിഭാസം കണ്ടതോടെയാണ് ബേണ്‍ഹാം വിഷയത്തില്‍ കൂടുതല്‍ അനുകൂല നിലപാട് സ്വീകരിക്കുന്നത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions