യു.കെ.വാര്‍ത്തകള്‍

സഫോക്ക് കൗണ്ടിയിലെ നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി കോന്നി സ്വദേശി

യുകെയിലെ പ്രാദേശിക ഭരണരംഗത്ത് മലയാളിക്ക് ശ്രദ്ധേയ നേട്ടം. പത്തനംതിട്ട കോന്നി സ്വദേശിയായ ആശിഷ് ജോസഫ് മാത്യു സഫോക്ക് കൗണ്ടിയിലെ നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലിലേക്ക് ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലില്‍ നിലവിലുണ്ടായിരുന്ന ഒഴിവ് നികത്തുന്നതിനായി നടത്തിയ കോ-ഓപ്ഷന്‍ (co-option) നടപടിയിലൂടെയാണ് ആശിഷിനെ പുതിയ കൗണ്‍സിലറായി തിരഞ്ഞെടുത്തത്. നിലവില്‍ നീഡം മാര്‍ക്കറ്റ് പ്രദേശത്ത് താമസിക്കുന്ന ആശിഷ്, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അടുത്തറിഞ്ഞ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി.

പ്രദേശവാസികളുമായി കൂടുതല്‍ അടുത്ത് ഇടപഴകുകയും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് ആശിഷ് പറഞ്ഞു. സമൂഹത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാകുന്നതിനൊപ്പം പ്രാദേശിക ജനതയുടെ ശബ്ദം കൗണ്‍സിലില്‍ ഫലപ്രദമായി അവതരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ''എന്നില്‍ വിശ്വാസം പ്രകടിപ്പിച്ച് ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്. പുതിയ ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് ഏറ്റെടുക്കുന്നത്. നീഡം മാര്‍ക്കറ്റ് സമൂഹത്തിനായി സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കുകയാണ് എന്റെ ലക്ഷ്യം,'' ആശിഷ് പറഞ്ഞു.


പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കൗണ്‍സിലിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍നിന്നുള്ള മലയാളി യുവാവ് ബ്രിട്ടനിലെ പ്രാദേശിക ഭരണസംവിധാനത്തിന്റെ ഭാഗമായത് യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമായി.

  • 38 ഡിഗ്രി ചൂടില്‍ വെന്തുരുകി യുകെ; കാട്ടുതീയും വരള്‍ച്ചയും രൂക്ഷം, ആരോഗ്യ മുന്നറിയിപ്പ്
  • കോപ്പിയടി വിവാദം; കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ മരിച്ച നിലയില്‍
  • ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടന്‍! യുകെയ്ക്ക് പുതിയ പേര് ചാര്‍ത്തി നെതന്യാഹു
  • യുകെയില്‍ ഇടയ ശുശ്രൂഷയില്‍ പുതിയ അധ്യായമെഴുതി മലയാളി വനിത
  • വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഇടിയുന്നു; യുകെ സര്‍വകലാശാലകള്‍ കടുത്ത പ്രതിസന്ധിയിലേക്ക്
  • മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വീണ്ടും ഉയരുന്നു; 5 വര്‍ഷത്തെ ശരാശരി ഫിക്‌സഡ് ഡീലുകള്‍ 5.66 ശതമാനത്തില്‍
  • ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം
  • തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം
  • എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍
  • എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions