നാട്ടുവാര്‍ത്തകള്‍

ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!



ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമെന്ന് സൂചന. ബന്ധുവായ എട്ടാം ക്ലാസുകാരി അടക്കം നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു കൗമാരക്കാര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശി ശിവന്‍കുട്ടി (65) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ശിവന്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. കൊച്ചുമകള്‍ വീട്ടില്‍ എത്തി നോക്കിയപ്പോള്‍ വീടിന്റെ വാതില്‍ അടച്ച നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ശിവന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്‌നനായി, കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ തുണികൊണ്ട് മുറുക്കിയ നിലയിലായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമാണെന്ന സൂചന ലഭിച്ചത്. വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടി കൗമാരക്കാരെ അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരും വീട്ടിലേക്ക് എത്തുകയും വീടിന്റെ പിന്‍വശത്തെ ഷീറ്റ് പൊളിച്ചു അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് മോഷണത്തിനിടെ ശിവന്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയുന്നത്. ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങി നല്‍കുന്നതിനും, ഒപ്പമുണ്ടായിരുന്ന പരവൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമുള്ള പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്.

കൃത്യസമയത്ത് കൊലപാതകം നടത്തുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ കൗമാര സംഘം വാട്‌സാപ്പ് വീഡിയോ കോളിലൂടെ ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടിയെ കാണിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേ

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കൈകാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ കയര്‍ കുരുക്കിയ ക്രൂരമായ നിലയിലാണ് ശിവന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിയുടെ ഭാര്യയും കുടുംബാംഗങ്ങളും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. അതിനാല്‍ സംഭവദിവസം വീട്ടില്‍ ശിവന്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ചെറുമകള്‍ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് ശിവന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions