സിനിമ

അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ നായിക തൃഷ കൃഷ്ണന്‍ അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. താരവുമായി അടുത്ത കേന്ദ്രങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ള സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും താരം ഇടവേളയിലേക്ക് കടക്കുക എന്നാണ് ലഭിക്കുന്ന സൂചന. വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ താരത്തിന്റെ ഈ പെട്ടെന്നുള്ള ഇടവേള ആരാധകരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചുകാലമായി നടിയുടേതായി ഇറങ്ങുന്ന സിനിമകള്‍ വളരെ കുറവാണ്. വര്‍ഷത്തില്‍ ഒന്നിലേറെ സിനിമകള്‍ റീലീസ് ചെയ്യുന്ന തൃഷയുടേതായി പുറത്തിറങ്ങിയ ഒടുവിലെ ചിത്രം കറുപ്പാണ്. എന്നാല്‍ താരം അഭിനയം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയല്ലെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കുമായി കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രിയതാരത്തിന്റെ ഈ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ വര്‍ഷം സൂര്യ നായകനായെത്തിയ 'കറുപ്പ്' എന്ന ചിത്രമാണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇതുകൂടാതെ 'ഗര്‍ജനൈ', 'ചതുരംഗ വേട്ടൈ-2' എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions