യു.കെ.വാര്‍ത്തകള്‍

ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍

യുകെയില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. 2026 മേയില്‍ 13 ലക്ഷം വിദേശ പൗരന്മാരാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20,000 പേരുടെ വര്‍ധനവാണിത്.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരാണ് ഏറ്റവും വലിയ വിഭാഗം. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരില്‍ വലിയൊരു പങ്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരില്‍ 2.33 ലക്ഷം പേര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ ഉള്ളവരാണ്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത ശേഷം സ്ഥിരതാമസ പദവി നേടിയ വിദേശ പൗരന്മാര്‍ക്ക്, നിയമപരമായ യോഗ്യതകള്‍ പാലിക്കുന്ന സാഹചര്യത്തില്‍, ബ്രിട്ടീഷ് പൗരന്മാരെപ്പോലെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം.

അഭയ അപേക്ഷ അംഗീകരിക്കപ്പെട്ടവര്‍ക്കും നിശ്ചിത നിയമപരമായ വ്യവസ്ഥകള്‍ പ്രകാരം ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും.

വിദേശികള്‍ക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതി പുനഃപരിശോധിക്കുമെന്ന് റിഫോം യുകെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ കണക്കുകള്‍ വന്നത്.

ക്ഷേമപദ്ധതികളുടെ നിലവിലെ സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിന് ഏകദേശം 5000 കോടി പൗണ്ട് ലാഭിക്കാനാകുമെന്നാണ് റിഫോം യുകെ അവകാശപ്പെട്ടത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions