യു.കെ.വാര്‍ത്തകള്‍

മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍


മിസ് ടീന്‍ യൂണിവേഴ്സ് യുകെയുടെ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍. യുകെയിലുടനീളമുള്ള ആയിരക്കണക്കിന് മത്സരാര്‍ഥികളില്‍ നിന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സിനെ പ്രതിനിധീകരിച്ചാണ് 18കാരിയായ വൈക ഈ നേട്ടം സ്വന്തമാക്കിയത്. മത്സരരംഗത്തെ ഏക മലയാളി മത്സരാര്‍ഥിയെന്ന പ്രത്യേകതയും വൈകയ്ക്കുണ്ട്. മത്സരത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമായ ടോപ്പ് 5 ഫൈനല്‍ റൗണ്ടിലേക്കുള്ള പബ്ലിക് വോട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 3 വരെ വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ പൊതുജന വോട്ടുകള്‍ നേടുന്ന മത്സരാര്‍ഥിക്ക് ടോപ്പ് 5 ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനാകും. ഒരാള്‍ക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാവുന്നതാണ്. ഒരു വോട്ടിന് ഒരു പൗണ്ടാണ് നിരക്ക്.

''മിഡ്ലാന്‍ഡ്സ് മേഖലയെയും മലയാളി സമൂഹത്തെയും പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്,'' വൈക പറഞ്ഞു.

മിസ് ടീന്‍ യൂണിവേഴ്സ് യുകെ കിരീടം നേടുന്ന വിജയിക്ക് കൊളംബിയയില്‍ നടക്കുന്ന മിസ് ടീന്‍ യൂണിവേഴ്സ് ആഗോള മത്സരത്തില്‍ യുകെയെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും

ലണ്ടനില്‍ മാതാപിതാക്കളായ അജിത് ചിറ്റാരിലും രാജിയോടുമൊപ്പം താമസിക്കുന്ന വൈകയ്ക്ക് നേരത്തെയും സൗന്ദര്യമത്സര വേദികളില്‍ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. കഴിഞ്ഞ വര്‍ഷം മിസ് ടീന്‍ ടെല്‍ഫോര്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കണ്ണൂര്‍ സ്വദേശികളായ കുടുംബവേരുകളുള്ള വൈക കുട്ടിക്കാലം മുതല്‍ മോഡലിംഗിലും പരസ്യചിത്രങ്ങളിലെ അഭിനയത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഭാവിയില്‍ ഏവിയേഷന്‍ രംഗത്ത് കരിയര്‍ കെട്ടിപ്പടുക്കുകയാണ് വൈകയുടെ ലക്ഷ്യം. ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പിതാവിന്റെയും ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന മാതാവിന്റെയും ശക്തമായ പിന്തുണയാണ് തന്റെ മുന്നേറ്റത്തിന് കരുത്തെന്ന് വൈക പറയുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions