അസോസിയേഷന്‍

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച

യുകെയിലെ പ്രമുഖവും ആദ്യകാല അസോസിയേഷനുകളിലുമൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA) ന്റെ 'മെഗാ ഓണം 2026' ആഗസ്റ്റ് 22 ശനിയാഴ്ച മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കും. ഓണഘോഷ പരിപാടികളില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുസമ്മേളനത്തില്‍ എം എം സി എ പ്രസിഡന്റ് റോസ്ബിന്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജയന്‍ ജോണ്‍ സ്വാഗതം ആശംസിക്കും. യുക്മ മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസ് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പൊതു സമ്മേളനത്തില്‍ ബിരുദം നേടിയവരെയും, ജി സി എസ് സി, എലെവല്‍ പരീക്ഷയില്‍ വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റുള്ളവരെയും ആദരിക്കും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ജോയിന്റ് ട്രഷററും എം എം സി എ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു (ജോബി) നന്ദിയും രേഖപ്പെടുത്തും.

രാവിലെ 10 മണിക്ക് ഓണാഘോഷ പരിപാടികള്‍ ആരംഭിക്കും. പൂക്കളമിട്ട ശേഷം കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ ഗെയിമുകളോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഉച്ചക്ക് കൃത്യം 12 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിക്കും. ലിവര്‍പൂള്‍ അക്ഷയ റെസ്റ്റോറന്റ് ആണ് ഇപ്രാവശ്യം ഓണസദ്യയൊരുക്കുന്നത്.

ഓണ സദ്യയ്ക്ക് ശേഷം പൊതുസമ്മേളനവും തുടര്‍ന്ന് എം എം സി എ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര കളി, വാദ്യ ലിവര്‍പൂള്‍ ഒരുക്കുന്ന ശിങ്കാരിമേളം, മറ്റ് നിരവധി കലാപരിപാടികള്‍ എന്നിവ വേദിയില്‍ അരങ്ങേറും. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ജീനാ റോയ്, റിയാ അനീഷ് , ജെയിന്‍ ജിന്റില്‍, അനീറ്റാ ജിന്റോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ചുനരി എത്‌നിക്‌സിന്റെ മിഥുന അജയ് നേതൃത്വം നല്‍കുന്ന ഫാഷന്‍ ഷോയും ഉണ്ടായിരിക്കും.

3.30 മുതല്‍ 6മണി വരെ പൊതുസമ്മേളനവും കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് 6 മണിമുതല്‍

പ്രശസ്ത സിനിമാ താരങ്ങളായ ബിനു അടിമാലി, തങ്കച്ചന്‍ വിതുര, പോള്‍സണ്‍ കൂത്താട്ടുകുളം, കൊല്ലം കിഷോര്‍, അറഫാത്ത് ആലുവ, ലിജിന്‍, ഗ്രേഷ്യ എന്നിവര്‍ നയിക്കുന്ന സൂപ്പര്‍ മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കുന്നതാണ്.

എം എം സി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്‌പോണ്‍സര്‍ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമണ്‍സ് അക്കാദമി, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി യുകെ ലിമിറ്റഡ്, റോയല്‍ ഹെല്‍ത്ത് കെയര്‍, അപ്റ്റസ് ലീഗല്‍, കൈരളി ഇന്റര്‍നാഷണല്‍, ഐഡിയല്‍ കെയര്‍ സെലൂഷന്‍സ്, ഫെയര്‍മാര്‍ട്ട്, എഡ്‌സീസ് സ്‌കൂള്‍ ഓഫ് ഡ്രൈവിംഗ്, ജോവെന്‍ പ്രോമിസ്, ജെ എസ് ഡി ഡിസൈന്‍ കണ്‍സല്‍ട്ടന്‍സി ലിമിറ്റസ്, എ & റ്റി സീഫ്രെഷ് ഫിഷ് മാര്‍റ്റ്, മിത്ര ഗൈഡഡ് വിത്ത് കെയര്‍, കേരള മോട്ടോഴ്സ്, ബുക്ക് ബോക്‌സ് യുകെ എനിവരാണ് മറ്റ് സ്‌പോണ്‍സര്‍മാര്‍.

എം എം സി എ ഭാരവാഹികളായ ജനീഷ് കുരുവിള, ആന്റോ പോള്‍, ജോബിന്‍, അലന്‍ തോമസ്, സുമേഷ് രാജന്‍, ജിന്റില്‍ രാജ് സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളുടെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

എം എം സി എയുടെ മെഗാ ഓണാഘോഷത്തില്‍ പങ്കെടുത്ത് പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ എല്ലാ അംഗങ്ങളേയും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് റോസ്ബിന്‍ സെബാസ്റ്റ്യന്‍, സെക്രട്ടറി ജയന്‍ ജോണ്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.


പരിപാടി നടക്കുന്ന ഫോറം ഹാളിന്റെ വിലാസം:

Forum Center,

Simons way,

Wythenshawe,

M22 SRX.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions