യു.കെ.വാര്‍ത്തകള്‍

യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും

ബ്രിട്ടനിലേക്ക് 'എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്. അസാധാരണമായ കൊടുങ്കാറ്റും മഴയും ചൂടും രാജ്യം നേരിടേണ്ടിവരും. ദീര്‍ഘകാല ശരാശരി താപനിലയ്ക്ക് മുകളില്‍ പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതാണ് എല്‍ നിനോയ്ക്ക് കാരണമാകുന്നത്. ഇത് ആഗോള തലത്തില്‍ മഴയുടെ പാറ്റേണിനെയും, താപനിലയെയും ബാധിക്കും.

വരും മാസങ്ങളില്‍ കടലിലെ താപനില 3 സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്ന് മെറ്റ് ഓഫീസ് കണക്കാക്കുന്നു. ഇതിലും കൂടുതല്‍ ശരാശരി ഉയരുമെന്ന് പ്രവചിക്കുന്ന കാലാവസ്ഥാ ഗ്രൂപ്പുകളുമുണ്ട്.

19-ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമെന്നാണ് സ്ഥിതിയെ മെറ്റ് ഓഫീസ് വിശേഷിപ്പിക്കുന്നത്. 500 മുതല്‍ 1000 വര്‍ഷത്തിനിടെ കാണാത്ത ശക്തമായ അവസ്ഥയാകും സംജാതമാകുകയെന്നും മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ 2027-ല്‍ ചൂട് വീണ്ടും ഉയരാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.

യുകെ ഉള്‍പ്പെടെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂറോപ്പില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതാണ് എല്‍ നിനോ. ബ്രിട്ടന്‍ നിലവില്‍ കടന്നുപോകുന്ന ഉഷ്ണതരംഗങ്ങള്‍ 190 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ജൂലൈ മാസമാണ് സമ്മാനിച്ചത്. ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ടും, കാട്ടുതീയും ഉണ്ടായി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions