ചരമം

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി വിടപറഞ്ഞ ഏഞ്ചല്‍ ജെറോമിന് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം ഒത്തുചേരും. ഓഗസ്റ്റ് ഒന്നിന് അന്തരിച്ച ഏഞ്ചലിന്റെ സ്മരണകള്‍ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങ്ങും ഹോംഗോയിങ് സര്‍വീസും ഓഗസ്റ്റ് 24ന് ബാസില്‍ഡണില്‍ നടക്കും. ക്രൈസ്റ്റ് വേ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബാസില്‍ഡണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ക്ലബ്ബിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്ന് മണിവരെയാണ് ചടങ്ങുകള്‍. ഏഞ്ചലിന്റെ ഓര്‍മകള്‍ പങ്കുവെക്കാനും യുകെ മലയാളി സമൂഹം ചടങ്ങില്‍ പങ്കെടുക്കും.

പത്തനംതിട്ട ചാന്തുകാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏഞ്ചല്‍ (28), ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാസില്‍ഡണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാസില്‍ഡണ്‍ ക്രൈസ്റ്റ് വേ ചര്‍ച്ച് അംഗമായിരുന്ന ഏഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും യുകെയിലെ മലയാളി സമൂഹത്തിനും വലിയ ദുഃഖമാണ് സമ്മാനിച്ചത്. ഏഴു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions