യു.കെ.വാര്‍ത്തകള്‍

സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

യുകെയില്‍ സാല്‍മൊണെല്ല ഭക്ഷ്യവിഷബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ളവര്‍ പാതി പാകം ചെയ്തതോ ദ്രവരൂപത്തിലുള്ള മഞ്ഞയോടുകൂടിയതോ ആയ മുട്ടകള്‍ കഴിക്കരുതെന്നാണ് നിര്‍ദേശം.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. മുട്ട പാകം ചെയ്യാതെ തയ്യാറാക്കുന്ന മയോണൈസ്, സഫ്‌ലേ, ഹോളണ്ടൈസ് സോസ് തുടങ്ങിയ പുതുതായി തയ്യാറാക്കിയ ഭക്ഷണങ്ങളും ഇവര്‍ ഒഴിവാക്കണമെന്ന് എഫ്എസ്എ അറിയിച്ചു.

എന്നാല്‍ മുട്ട നന്നായി വേവിച്ച ഭക്ഷണങ്ങള്‍ റസ്റ്ററന്റുകളിലും കഫേകളിലും ടേക്ക്അവേകളിലും നിന്ന് കഴിക്കുന്നത് സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒരു മരണം ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രാജ്യവ്യാപക സാല്‍മൊണെല്ല ഭക്ഷ്യവിഷബാധ വ്യാപനം പ്രഖ്യാപിച്ചിരുന്നു. ഇറക്കുമതി ചെയ്ത മുട്ടകളോ അവ ഉപയോഗിച്ചുള്ള ഭക്ഷണങ്ങളോ ആണ് വ്യാപനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions