യു.കെ.വാര്‍ത്തകള്‍

വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു

മാഞ്ചസ്റ്റര്‍: ബര്‍മിംഗ്ഹാമില്‍ നിന്ന് ഫ്‌ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഹാലിഫാക്‌സ് സ്വദേശിയായ സാറാ പാര്‍ക്കര്‍ (30) ആണ് മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 24നായിരുന്നു സംഭവം. ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെ സീറ്റില്‍ തുടരണമെന്ന പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച് സാറ ശുചിമുറിയിലേക്ക് പോകുകയായിരുന്നുവെന്നാണ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ഷോര്‍ട്‌സും അടിവസ്ത്രവും ഊരിമാറ്റി വിമാനത്തിനുള്ളില്‍ സഹയാത്രികരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്.

സംഭവസമയത്ത് സാറ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനയാത്രയ്ക്കിടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചത്. മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ സാറ കുറ്റം സമ്മതിച്ചു. സംഭവത്തെ ഗുരുതരമായ പെരുമാറ്റ വൈകല്യമായി വിലയിരുത്തിയ ജില്ലാ ജഡ്ജി സൈമണ്‍ ബ്ലേക്‌ബ്രോ, കേസില്‍ ശിക്ഷ വിധിക്കുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റിവച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions