യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍

യുകെയില്‍ ബിരുദ ധാരികള്‍ക്കായുള്ള തൊഴില്‍ അവസരങ്ങളില്‍ വലിയ ഇടിവ്. ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി പുതിയ കണക്കുകള്‍. ജൂലൈയില്‍ 8383 ഗ്രാജുവേറ്റ് ഒഴിവുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തി 15397 ഒഴിവുകളുണ്ടായിരുന്നു.2016 ല്‍ കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഗ്രാജുവേറ്റ് ഒഴിവുകളാണിത്. 2017 ല്‍ 55000 ലേറെ ഗ്രാജുവേറ്റ് തസ്തികകള്‍ ലഭ്യമായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ ഇടിവ്. എന്‍ട്രി ലെവല്‍ ജോലികളില്‍ എഐ ഉപയോഗം വര്‍ദ്ധിക്കുന്നതും തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് ഉയര്‍ന്നതുമാണ് പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

തൊഴില്‍ വിപണിയിലെ മത്സരവും ശക്തമായി. ജൂലൈയില്‍ ഒരു ഒഴിവിലേക്ക് ശരാശരി 2.14 പേര്‍ വീതം അപേക്ഷിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 1.93 ആയിരുന്നു. നഴ്‌സിങ്, ആരോഗ്യസംരക്ഷണം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ഒഴിവുകള്‍ കുറഞ്ഞപ്പോള്‍ യാത്ര, അധ്യാപനം, നിര്‍മാണ മേഖലകളില്‍ അവസരങ്ങള്‍ വര്‍ധിച്ചു.

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും ആശങ്ക ഉയര്‍ത്തുന്നതാണ്. 2026 മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ 16-24 വയസ്സുകാരുടെ തൊഴിലില്ലായ്മ നിരക്ക് 16.2 ശതമാനമായിരുന്നു. വിദ്യാഭ്യാസത്തിലോ ജോലിയിലോ പരിശീലനത്തിലോ ഇല്ലാത്ത യുവാക്കളുടെ എണ്ണം പത്തു ലക്ഷത്തിന് മുകളിലാണ്.

ഏകദേശം പത്തുലക്ഷം യുവാക്കള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനും അവസരങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions