യു.കെ.വാര്‍ത്തകള്‍

10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി

ഇംഗ്ലണ്ടില്‍ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനിടെ 70,000ത്തിലധികം വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട ധനവിനിയോഗം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഏകദേശം 10 ബില്യണ്‍ പൗണ്ട് അനുവദിക്കും. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ഷയര്‍, സൗത്ത് യോര്‍ക്ഷയര്‍, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ലിവര്‍പൂള്‍ മേഖലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം ലഭിക്കുക. ലണ്ടനായി 6 ബില്യണ്‍ പൗണ്ട് കൂടി അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ 39 ബില്യണ്‍ പൗണ്ടിന്റെ സാമൂഹിക ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തുടനീളം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം സാമൂഹികവും താങ്ങാനാവുന്നതുമായ വീടുകള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ആന്‍ഡി ബേണ്‍ഹാം, ഇംഗ്ലണ്ടിനായി അനുവദിച്ച 39 ബില്യണ്‍ പൗണ്ടിന്റെ മുഴുവന്‍ തുകയും സാമൂഹിക വാടക വീടുകള്‍ക്കായി മാത്രം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ വീടുകളില്‍ 60 ശതമാനം സാമൂഹിക വാടക വീടുകളായിരിക്കും.

മാര്‍ക്കറ്റ് വാടകയുടെ ഏകദേശം പകുതി നിരക്കിലാണ് സാമൂഹിക വാടക വീടുകളുടെ വാടക നിശ്ചയിക്കുന്നത്. ഇത്തരം വീടുകള്‍ക്ക് അര്‍ഹത നേടുന്നതിനായി കര്‍ശനമായ മാനദണ്ഡങ്ങളുമുണ്ട്.

ഒരു കുട്ടിയും ഹോസ്റ്റല്‍ മുറിയില്‍ വളരേണ്ട സാഹചര്യമുണ്ടാകരുത്. സ്വന്തം വീടിനായി ഒരു കുടുംബവും 10 വര്‍ഷം കാത്തിരിക്കേണ്ടതില്ല. നല്ലൊരു വീടിലാണ് എല്ലാത്തിന്റെയും തുടക്കമെന്ന് ഞാന്‍ ഈ സ്ഥാനത്ത് എത്തിയ ആദ്യ ദിവസം മുതല്‍ പറഞ്ഞിട്ടുള്ളതാണെന്ന് ബേണ്‍ഹാം പറഞ്ഞു.

സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ഭവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ സ്വാഗതം ചെയ്‌തെങ്കിലും നിലവിലെ ആവശ്യകത നിറവേറ്റാന്‍ ഈ പദ്ധതി മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions