നാട്ടുവാര്‍ത്തകള്‍

കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി

കൊച്ചി: കാല്‍നൂറ്റാണ്ടോളം സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ ചേര്‍ത്തുനിര്‍ത്തിയ പായമ്മയ്ക്ക് വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം യാത്രാമൊഴി. ചോറ്റാനിക്കര അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ.ജെ. ജേക്കബിന്റെ വീട്ടില്‍ 25 വര്‍ഷമായി സഹായിയായി കഴിയുകയായിരുന്ന പാര്‍വതി എന്ന പായമ്മയാണ് 88-ാം വയസില്‍ അന്തരിച്ചത്. സ്വന്തം മതവിശ്വാസവും ആചാരങ്ങളും മാനിച്ചാണ് വൈദികനും കുടുംബവും പാര്‍വതിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കിയത്. കോളജ് പ്രൊഫസര്‍ കൂടിയായിരുന്ന ഫാ. ജേക്കബിന്റെ ഭാര്യയുടെ മരണശേഷം മകള്‍ മെറിനെ പരിചരിക്കാനായാണ് പാര്‍വതി വീട്ടിലെത്തിയത്. അടുത്ത ബന്ധുക്കള്‍ അധികമില്ലാതിരുന്ന പാര്‍വതിയെ വര്‍ഷങ്ങള്‍ക്കിടെ വീട്ടുജോലിക്കാരിയെന്നതിലുപരി കുടുംബത്തിലെ ഒരംഗമായാണ് വൈദികനും മകളും കരുതിയത്.

വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചവരെ വീട്ടുകാര്യങ്ങളില്‍ സജീവമായിരുന്നു പാര്‍വതി. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. മരണത്തിന് പിന്നാലെ മൃതദേഹം അന്നുരാത്രി തന്നെ ഫാ. ജേക്കബിന്റെ വസതിയിലെത്തിച്ചു. തിങ്കളാഴ്ച വീട്ടില്‍വച്ചുതന്നെ ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാരച്ചടങ്ങുകള്‍ നടത്തി. ചടങ്ങുകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഫാ. ജേക്കബും കുടുംബവും ചേര്‍ന്നാണ് ഒരുക്കിയത്. പാര്‍വതിയുടെ ബന്ധുവായ സജീവ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മൃതദേഹം എരുവേലി ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മന്ത്രി അനൂപ് ജേക്കബ് ഉള്‍പ്പെടെ നിരവധി പേര്‍ വീട്ടിലെത്തി പായമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions