യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

യുകെ മലയാളി സമൂഹത്തിനു വേദനയായി ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മൂന്നു വയസുള്ള കുഞ്ഞിനെ പരിപാലിക്കുന്നതിനായി സ്വന്തം ജോലി വരെ ഉപേക്ഷിച്ച ഇടുക്കി വള്ളക്കടവ് സ്വദേശി ക്രിസ്റ്റഫറിനെ (48) തേടിയാണ് മരണമെത്തിയത്. ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെയില്‍ കഴിയുന്ന ഇദ്ദേഹം മുന്‍പ് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. മൂന്ന് വയസ്സുള്ള മകള്‍ റെയ്‌ലിനെ പരിപാലിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകള്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുത്ത ദിവസത്തിന്റെ തലേന്നാണ് പിതാവിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സാണ് ഭാര്യ മേനക എബ്രഹാം.

ക്രിസ്റ്റഫറിന്റെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞതിനാല്‍ സഹോദരങ്ങളാണ് ക്രിസ്റ്റഫറിനെ വളര്‍ത്തിയത്. തിരുവനന്തപുരം സ്വദേശിനിയാണ് ഭാര്യ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ക്രിസ്റ്റഫറിന്റെ അകാലവിയോഗം മലയാളി സമൂഹത്തെയും പ്രിയപ്പെട്ടവരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions