നാട്ടുവാര്‍ത്തകള്‍

കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക


മിന്നല്‍പ്രളയം ഉണ്ടായ നേപ്പാളില്‍ കുട്ടികളടക്കം 53 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നോര്‍ക്കാ റൂട്ട്സ്. ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികള്‍ നോര്‍ക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോര്‍ക്ക സിഇഒ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികള്‍ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോര്‍ക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംബസികളില്‍ നിന്നുള്ള വിവരം അനുസരിച്ച് ഇവര്‍ എല്ലാവരും സുരക്ഷിതരാണ്. ആരെയും നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. എംബസി മുഖേനയാണ് ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന്‌ നോര്‍ക്ക റൂട്ട്സ് പ്രതിനിധി രാജേഷ് മാധവന്‍ അറിയിച്ചു.

ഫോണ്‍ മുഖേനെയാണ്‌ 53 പേര്‍ നേപ്പാളില്‍ ഉണ്ടെന്ന് വ്യക്തമായത്. ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്‌. കാഞ്ഞങ്ങാടു നിന്നുള്ള സഞ്ചാരികളുമായി സംസാരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. നേപ്പാളിലേക്ക് എത്ര മലയാളികള്‍ പോയിട്ടുണ്ട് എന്ന കണക്ക് ലഭിച്ചിട്ടില്ല. ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്കടക്കം എത്തിയ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് 53 പേര്‍ ഉണ്ടെന്ന്‌ വ്യക്തമായത്. തീര്‍ത്ഥാടനത്തിന് പോയവരും ഇതില്‍ ഉള്‍പ്പെടും- രാജേഷ് മാധവന്‍ അറിയിച്ചു.

എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാന്‍ കഴിയും. വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ദുരന്തത്തില്‍ നേപ്പാളില്‍ വാര്‍ത്താ വിനിമയ സംവിധാനം പൂ‍ര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെല്‍പ്പ് ഡസ്ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാല്‍ കുടുംബമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ട്രാവല്‍ ഏജന്‍സി വഴി നേപ്പാളിലേക്ക് കൊച്ചിയില്‍ നിന്ന് പോയ 38 അംഗ സംഘം സുരക്ഷിതരാണെന്നുള്ള റിപ്പോര്‍ട്ട് നേരത്തെ ഉണ്ടായിരുന്നു. മിന്നല്‍ പ്രളയമുണ്ടായ പ്രദേശത്തിന്‌ സമീപം ആറുമണിക്കൂറോളം ഇവര്‍ റോഡില്‍ കുടുങ്ങിയിരുന്നു. രണ്ടു ട്രാവലറുകളിലായി സംഘം ഹോട്ടലില്‍ എത്തിയതായാണ് വിവരം.

കോട്ടയത്തു നിന്ന് 16 പേര്‍, കാസര്‍കോട് നിന്ന് അഞ്ചുപേര്‍, 12 പേര്‍ എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേര്‍ വീതം സംഘത്തില്‍ ഉണ്ടായിരുന്നു. 23-ാം തീയതിയാണ് ഇവര്‍ നേപ്പാളിലേക്ക് പോയത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions