ചരമം

ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു

മലയാളി യുവതിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ ലിവര്‍പൂളിലെ മലയാളി സമൂഹം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കല്‍ വീട്ടില്‍ രാജന്‍-ഗീതാകുമാരി ദമ്പതികളുടെ മകള്‍ രേഷ്മ രാജന്‍ (32) ആണ് ലിവര്‍പൂളില്‍ മരണപ്പെട്ടത്. പിത്താശയ സംബന്ധമായ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു അന്ത്യം. ഗാള്‍ബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് രേഷ്മയെ ലിവര്‍പൂളിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷന് ശേഷം ചികിത്സയില്‍ തുടരവേ കടുത്ത തലവേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ രേഷ്മയ്ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെയോടെ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണത്തില്‍ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിയ്ക്കായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലിവര്‍പൂളിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും. വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയ രേഷ്മയുടെയും ഭര്‍ത്താവ് ശ്രീരാഗ് കെ. ബാബുവിന്റെയും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അടുത്ത ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് രേഷ്മയുടെ മരണം.

നാട്ടിലുള്ള ഏക മകള്‍ മിഴിയെ തനിച്ചാക്കി രേഷ്മ യാത്രയാകുമ്പോള്‍ വേര്‍പാടിന്റെ ആഘാതം താങ്ങാനാവാത്ത ശ്രീരാഗിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു അറിയാതെ പാടുപെടുകയാണ് മലയാളി സമൂഹം.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions