യു.കെ.വാര്‍ത്തകള്‍

സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം



ലണ്ടന്‍: ഇറക്കുമതി ചെയ്ത മുട്ടകളുമായി ബന്ധമുള്ള സാല്‍മൊണല്ല ബാധയെ തുടര്‍ന്ന് യുകെയില്‍ രോഗബാധിതരുടെ എണ്ണം 474 ആയി ഉയര്‍ന്നു. രോഗബാധയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ രണ്ട് രോഗബാധാ ക്ലസ്റ്ററുകള്‍ കൂടി കണ്ടെത്തിയതോടെയാണ് കേസുകളുടെ എണ്ണം വര്‍ധിച്ചത്. രോഗബാധിതരില്‍ മൂന്നിലൊന്നിലധികം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ 92 വയസ്സുവരെയുള്ളവരാണ് രോഗബാധിതരുടെ പട്ടികയിലുള്ളത്. ഭൂരിഭാഗം കേസുകളും ഇംഗ്ലണ്ടിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ മേഖലകളിലാണ് കൂടുതല്‍ രോഗബാധ. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഏതാനും കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലുള്ള രോഗബാധാ കേസുകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളില്‍ കണ്ടെത്തിയ സാല്‍മൊണല്ല ബാക്ടീരിയയുടെ ജനിതക ഘടനകള്‍ തമ്മില്‍ വലിയ സാമ്യമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇതോടെ രോഗബാധയ്ക്ക് പൊതുവായ ഒരു ഭക്ഷ്യ ഉറവിടം ഉണ്ടായിരിക്കാമെന്ന സംശയം ശക്തമായി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വീട്ടില്‍ മുട്ട പാകം ചെയ്ത് കഴിച്ചതിനെക്കാള്‍ റെസ്റ്റോറന്റുകളിലോ മറ്റ് ഭക്ഷണശാലകളിലോ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions