യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം

കാലാവസ്ഥ പ്രവചനം ശരിവച്ചു ബ്രിട്ടനില്‍ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. റോഡുകള്‍ നദികളായി മാറിയപ്പോള്‍ പല പ്രദേശങ്ങളിലും വീടുകള്‍ക്കുള്ളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പേമാരിക്കുള്ള ഒരു പുതിയ മുന്നറിയിപ്പുകൂടി ഈ സാഹചര്യത്തില്‍ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ടെയിം വാലി കനാലിനു സമീപം വെള്ളപ്പൊക്കം രൂക്ഷമായതോടെ മുപ്പത്തി രണ്ടോളം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ബര്‍മിങാമിലെ തോണ്‍ബ്രിഡ്ജ് അവന്യുവിലും ഹാഡണ്‍ റോഡിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏഴോളം ഫയര്‍ എഞ്ചിനുകളാണ് എത്തിയത്.

ഒരു മണിക്കൂര്‍ സമയത്ത് ഏഴ് ഇഞ്ചോളം മഴ പെയ്തിറങ്ങിയ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനെത്തി. കടുത്ത ചൂടിനൊടുവില്‍ എത്തിയ പ്രളയം ബര്‍മിംഗ്‌ഹാമിനെ ഏറെ വലച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍ ജനങ്ങള്‍ ജീവന്‍ രക്ഷിക്കാനായി നെട്ടോട്ടമോടുകയായിരുന്നു. പകുതി മുങ്ങിയ കാറുകളുടെയും, കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ തത്രപ്പെടുന്ന പ്രദേശവാസികളുടെയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കിഴക്കന്‍ ഇംഗ്ലണ്ടില്‍ മറ്റൊരു പേമാരി മുന്നറിയിപ്പ് നിലവില്‍ വന്നു. മുന്നറിയിപ്പ് ഇന്ന് വൈകിട്ട് അഞ്ചു മണിവരെ നിലവിലുണ്ടാകും. അതിതീവ്ര കാലാവസ്ഥ മൂലം ബ്രിട്ടനില്‍ അങ്ങോളമിങ്ങോളമുള്ള തീം പാര്‍ക്കുകള്‍ അടച്ചിടേണ്ടതായി വന്നു. കര്‍ബര്‍ റോഡിലെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പടെയുള്ളവ വെള്ളത്തില്‍ മുങ്ങി ഉപയോഗയോഗ്യമല്ലാതെയായി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions