യു.കെ.വാര്‍ത്തകള്‍

പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി

ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലുകളിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ ആയിരക്കണക്കിന് തടവുകാരെ നേരത്തെ മോചിപ്പിക്കുന്ന പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണ്‍. പദ്ധതി ഇല്ലെങ്കില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ പോലും ജയിലില്‍ പാര്‍പ്പിക്കാന്‍ സെല്ലുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ജയിലുകളുടെ ശേഷിക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മോചന പദ്ധതിയെ ഗാര്‍ഹിക പീഡനത്തിനെതിരായവരും ഗുരുതര കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പ്രൊബേഷന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.


വളരെ ബുദ്ധിമുട്ടേറിയതും അംഗീകരിക്കാന്‍ പ്രയാസമുള്ളതുമായ തീരുമാനങ്ങളാണ് ഇപ്പോള്‍ എടുക്കേണ്ടി വരുന്നതെന്ന് വനിതാ-സമത്വ മന്ത്രി പറഞ്ഞു.പദ്ധതിയുടെ വിശദാംശങ്ങള്‍ ഈ ആഴ്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ''ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍'' നേരത്തെ മോചിപ്പിക്കപ്പെടില്ലെന്ന് ഫിലിപ്പ്‌സണ്‍ ഉറപ്പുനല്‍കി.

അതേസമയം, പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ അതിക്രമം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഒരാളെ അറസ്റ്റ് ചെയ്ത ശേഷം, അയാളെ പാര്‍പ്പിക്കാന്‍ ജയിലില്‍ ഇടമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം എത്താമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പദ്ധതിയിലൂടെ തടവുകാരുടെ ശിക്ഷ പൂര്‍ണമായും വെട്ടിക്കുറയ്ക്കുകയല്ല ചെയ്യുന്നത്. ജയിലില്‍ കഴിയേണ്ട കാലയളവ് കുറയ്ക്കുകയും ശേഷിക്കുന്ന ശിക്ഷ സമൂഹത്തില്‍ കഴിയുന്നതിനിടെ പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions