യു.കെ.വാര്‍ത്തകള്‍

ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം

യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തി. 2024 ല്‍ ആസിഎന്നിന്റെ ചരിത്രത്തിലെ ആദ്യ മലയാളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. സെപ്തംബര്‍ 7നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത് . സെപ്തംബര്‍ 9ന് ഫലം പ്രഖ്യാപിക്കും. അംഗങ്ങള്‍ സെപ്തംബര്‍ 3 ന് മുമ്പായി വോട്ട് ചെയ്യണമെന്ന് ബിജോയ് സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു. വേനല്‍ക്കാല അവധിക്കാലമായതിനാല്‍ തപാല്‍ വിതരണത്തില്‍ കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ബാലറ്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ പൂരിപ്പിച്ച് തിരികെ അയക്കണമെന്ന് അഭ്യര്‍ത്ഥന. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ചുമതലയേല്‍ക്കുക.

ആര്‍സിഎന്‍ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ബിജോയ് കഴിഞ്ഞ തവണ വിജയിച്ചതോടെ സ്വന്തമാക്കിയത്. ഏകദേശം 5.8 ലക്ഷം അംഗങ്ങളുള്ള ആര്‍സിഎന്‍ ലോകത്തെ പ്രമുഖ നഴ്‌സിങ് പ്രൊഫഷണല്‍ സംഘടനകളിലൊന്നാണ്.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രധാന ലക്ഷ്യങ്ങളായി സുരക്ഷിത സ്റ്റാഫിങ് ഉറപ്പാക്കുന്നതിനുള്ള നിയമ നിര്‍മ്മാണം, നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം, എല്ലാ ബാന്‍ഡുകളിലേക്കും തൊഴില്‍ മൂല്യ നിര്‍ണയം വ്യാപിപ്പിക്കല്‍, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതിയുക്തമായ വേതനം ഉറപ്പാക്കല്‍ എന്നിവയാണ് ബിജോയ് മുന്നോട്ട് വയ്ക്കുന്നത്. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥി വായ്പാ ഇളവുകള്‍, പ്ലേസ്‌മെന്റഇനുള്ള യാത്രാ സഹായം, നഴ്‌സിങ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതല്‍ നിക്ഷേപം എന്നിവയ്ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions