നാട്ടുവാര്‍ത്തകള്‍

കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും

യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിക്കെതിരെ (32) രണ്ടാമത്തെ കൊലക്കുറ്റവും ചുമത്താന്‍ പ്രോസിക്യൂഷന്‍ ഒരുങ്ങുന്നു. സാന്‍ഹൊസെയില്‍ കുത്തേറ്റു മരിച്ച തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യുവിന്റെ മരണത്തിലാണ് പുതിയ കൊലക്കുറ്റം ചുമത്തുക.

നിലവില്‍ തൃശൂര്‍ സ്വദേശിനി അഞ്ജന ഹരിയെ (35) വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് അനിലക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. ഓഗസ്റ്റ് 28ന് മില്‍പിറ്റാസിലെ മില്‍ ക്രീക്ക് അപാര്‍ട്‌മെന്റ് പാര്‍ക്കിങ് ഏരിയയിലായിരുന്നു സംഭവം. പൊലീസ് അന്വേഷണത്തില്‍ അനില ബോധപൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്നാണ് കണ്ടെത്തല്‍.

ആന്‍ മേരി മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും, ഇതുവരെ അനിലക്കെതിരെ ആ കേസില്‍ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തിയിരുന്നില്ല. ഇപ്പോള്‍ രണ്ടാമത്തെ കേസിലും കുറ്റം ചുമത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

അനില ഇപ്പോള്‍ സാന്റാ ക്ലാര കൗണ്ടി മെയിന്‍ ജയിലിലാണ്. കേസില്‍ അടുത്ത കോടതി നടപടികള്‍ സെപ്റ്റംബര്‍ 10ന് നടക്കും

സാമ്പത്തികമായി ഏറെ മുന്നില്‍നില്‍ക്കുന്നതും നാട്ടുക്കാര്‍ക്കിടയില്‍ വലിയ തറവാട്ടു മഹിമയുള്ളതുമായ കുടുംബത്തിലാണ് അനില ജനിച്ചു വളര്‍ന്നത്. ഭരണങ്ങാനം എ.ആര്‍.എസ് സ്‌കൂളിലാണ് അനില പഠിച്ചത്. നാലുവര്‍ഷം മുന്‍പാണ് ഉപരിപഠനത്തിനും ജോലിക്കുമായി ഇവര്‍ യു.എസ്സിലേക്ക് പോയത്. എഞ്ചിനീയറിങ് ബിരുദധാരിയായ അനില അവിടെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

യു.എസ്സില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം അനില സന്തുഷ്ട കുടുംബജീവിതമാണ് നയിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ അറിവ്. കഴിഞ്ഞ രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും ഇവരുടെ കൂടെ അമേരിക്കയിലുണ്ട്. അനിലയുടെ സഹോദരന്‍ കാനഡയിലാണ് താമസം. അതിനാല്‍ തറവാട്ടുവീട്ടില്‍ നിലവില്‍ ആരുമില്ല.

അടുത്തിടെ അമേരിക്കയിലെ ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉള്ളതായി വിവരമുണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ അറിയുമായിരുന്നില്ലെന്ന് കുടുംബവുമായി അടുത്തബന്ധമുള്ളവര്‍ പറയുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ടതിന്റെ പേരില്‍ ഇത്രയും ക്രൂരമായ ഒരു കടുംകൈക്ക് അനില മുതിരുമെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അത്രയേറെ സൗഹൃദമാണ് കൊല്ലപ്പെട്ട അഞ്ജനയും ആനിയുമായി അനിലയ്ക്കുണ്ടായിരുന്നത്.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions