നാട്ടുവാര്‍ത്തകള്‍

ഇന്ത്യയില്‍ വിവാഹത്തിനെത്തിയപ്പോള്‍ തീവ്രവാദ കേസില്‍ അറസ്റ്റില്‍; യുകെ സ്വദേശിക്ക് 9 വര്‍ഷത്തിന് ശേഷം ജാമ്യം

വിവാഹത്തിനായി ഇന്ത്യയിലെത്തിയപ്പോള്‍ തീവ്രവാദ കുറ്റത്തിന് അറസ്റ്റിലായി ഒന്‍പത് വര്‍ഷത്തിന് ശേഷം യുകെ സ്വദേശിക്ക് ജാമ്യം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഫണ്ടിംഗ് ചെയ്‌തെന്ന കേസിലാണ് ജാമ്യം. എന്നാല്‍ തീവ്രവാദ കുറ്റങ്ങള്‍ക്ക് ഇപ്പോഴും വിചാരണ ബാക്കി നില്‍ക്കുന്നുണ്ട്.

സ്‌കോട്ട്‌ലണ്ടിലെ ഡംബാര്‍ടണില്‍ നിന്നുള്ള ജഗ്തര്‍ സിംഗ് ജോഹലിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചത്. 210-ല്‍ പഞ്ചാബില്‍ വെച്ച് വിവാഹം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കാറിലെത്തിയ സംഘം ജോഹലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു.

2024-ല്‍ ജാമ്യം നിഷേധിച്ച നടപടി പിന്‍വലിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജോഹലിന് ജാമ്യം നല്‍കിയതെന്ന് സഹോദരന്‍ പറഞ്ഞു. കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് മോചനമെന്ന് ഇദ്ദേഹത്തിന്റ അഭിഭാഷകന്‍ പറഞ്ഞു. അതിനാല്‍ സ്‌കോട്ട്‌ലണ്ടിലേക്ക് പെട്ടെന്ന് മടങ്ങാന്‍ കഴിയില്ല.

ഗുരുതര കുറ്റങ്ങളാണ് ജോഹലിന് എതിരെ ചുമത്തിയിട്ടുള്ളതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തി. തീവ്രവാദ ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ ജോഹലിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മറ്റ് കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സിഖ് സമൂഹത്തിന് എതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ബ്ലോഗ് ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

  • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
  • വ്യാപാര കരാര്‍: കുറഞ്ഞ തീരുവയില്‍ 642 ബ്രിട്ടീഷ് കാറുകള്‍ ഇന്ത്യയിലേക്ക്
  • അനധികൃത മദ്യ ശേഖരം; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions