നാട്ടുവാര്‍ത്തകള്‍

കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


അങ്കമാലി: കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം വളത്തൂങ്കല്‍ ആക്കോലില്‍ സ്വദേശിയായ വിസ്മയ(15), ബന്ധു കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ അഭിലാഷ്(21) എന്നിവരാണ് മരിച്ചത്. വിസ്മയെയും അഭിലാഷിനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അപകടം നടന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് എത്തി പരിശോധിച്ച ശേഷമാണ് ബന്ധുക്കളെ വിവരമറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെയാണ് വിസ്മയയെ കാണാതായത്. സ്കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടില്‍നിന്നിറങ്ങിയ കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. മയ്യനാട് സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. വൈകിട്ട് 6 മണി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.

  • വ്യാപാര കരാര്‍: കുറഞ്ഞ തീരുവയില്‍ 642 ബ്രിട്ടീഷ് കാറുകള്‍ ഇന്ത്യയിലേക്ക്
  • ഇന്ത്യയില്‍ വിവാഹത്തിനെത്തിയപ്പോള്‍ തീവ്രവാദ കേസില്‍ അറസ്റ്റില്‍; യുകെ സ്വദേശിക്ക് 9 വര്‍ഷത്തിന് ശേഷം ജാമ്യം
  • അനധികൃത മദ്യ ശേഖരം; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions