യു.കെ.വാര്‍ത്തകള്‍

ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം

ലണ്ടന് പുറത്തുള്ള വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് മറികടന്നു. വാര്‍ഷിക റെന്റ് വളര്‍ച്ച മെല്ലെപ്പോക്ക് നേരിടുന്ന ഘട്ടത്തിലാണ് ഇത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് നിരക്ക് വര്‍ദ്ധനയ്ക്ക് ശേഷമാണ് വാര്‍ഷിക നിരക്കുകള്‍ കൂടുന്നതിന്റെ വേഗത കുറഞ്ഞതെന്ന് റൈറ്റ്മൂവ് റിപ്പോര്‍ട്ട് പറയുന്നു.

പ്രോപ്പര്‍ട്ടി പോര്‍ട്ടലിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ശരാശരി പ്രതിമാസ റെന്റ് തലസ്ഥാനത്തിന് പുറത്ത് 1418 പൗണ്ടിലേക്ക് എത്തി. ക്വാര്‍ട്ടേര്‍ലി വര്‍ദ്ധന 1.5 ശതമാനമാണ്. വാര്‍ഷിക വളര്‍ച്ച 2.4 ശതമാനവുമാണ്. 2021 മുതല്‍ 2023 വരെ ഏകദേശം 10% വര്‍ദ്ധനവാണ് നിരക്കുകളില്‍ രേഖപ്പെടുത്തിയത്.

അതേസമയം ലണ്ടനില്‍ റെന്റല്‍ നിരക്ക് വര്‍ദ്ധന ശക്തമായ നിലയിലാണ്. ഇപ്പോള്‍ പരസ്യപ്പെടുത്തുന്ന ശരാശരി പ്രതിമാസ വാടക 2825 പൗണ്ടാണ്. വാര്‍ഷിക നിരക്ക് വര്‍ദ്ധന 3.2 ശതമാനത്തിലേക്കും ഉയര്‍ന്നു. സപ്ലൈ-ഡിമാന്‍ഡിലെ വ്യത്യാസമാണ് നിരക്കുകളിലും പ്രതിഫലിക്കുന്നത്.

ദേശീയ തലത്തില്‍ തന്നെ വാടക വിപണിയില്‍ ലഭ്യമായ പ്രോപ്പര്‍ട്ടികളുടെ എണ്ണം ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 2% കുറഞ്ഞിട്ടുണ്ട്. ഇതേ തോതില്‍ വാടക്കാരുടെ ആവശ്യവും കുറഞ്ഞിട്ടുണ്ട്. ലണ്ടനില്‍ 9% കുറവാണ് റെന്റല്‍ പ്രോപ്പര്‍ട്ടികളില്‍ നേരിടുന്നത്. വാടകക്കാരുടെ ഡിമാന്‍ഡ് 6% താഴ്ന്നു. ലണ്ടനില്‍ സാധാരണക്കാര്‍ക്ക് താമസം അപ്രാപ്യമായിട്ടു കാലങ്ങളായി.

ഇതോടെ ലഭ്യമായ വീടുകള്‍ നേടാനായി വാടകക്കാര്‍ മത്സരിക്കേണ്ടി വരുന്നുണ്ട്. വാടക്കാരുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടെ ലാന്‍ഡ്‌ലോര്‍ഡ് വീടുകള്‍ വിറ്റൊഴിഞ്ഞ് പോകുമെന്ന് ആശങ്കയുണ്ടായെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ വലിയ വിവരങ്ങളില്ല.

  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  • ഗ്യാസാണെന്ന് പറഞ്ഞ് തിരിച്ചയച്ച എന്‍എച്ച്എസ് നഴ്‌സ് ഹൃദയസ്തംഭനം മൂലം മരിച്ചു
  • ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചു; ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകളുടെ ഡിമാന്‍ഡ് കൂടി
  • ജര്‍മനിയില്‍ ഫ്ലാറ്റിനു തീപിടിച്ച് 3 മലയാളികള്‍ മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
  • യുകെയില്‍ യുവാക്കള്‍ക്കായി ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍
  • പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുമെന്ന് മന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions