യു.കെ.വാര്‍ത്തകള്‍

ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം

ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ തടവുകാരെ നേരത്തേ മോചിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നൂറുകണക്കിന് തടവുകാരാണ് ഇതിനകം ജയിലുകളില്‍നിന്ന് പുറത്തിറങ്ങിയത്. വിവാദമായ സര്‍ക്കാര്‍ പദ്ധതിപ്രകാരം ഈ മാസം ഏകദേശം 2,000 തടവുകാരെ കൂടി മോചിപ്പിക്കും. ഗാര്‍ഹിക പീഡനക്കേസുകളിലും അക്രമക്കേസുകളിലും ശിക്ഷിക്കപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും. അടുത്ത ഒരു വര്‍ഷത്തിനിടെ ഘട്ടംഘട്ടമായി 3,000 പേരെക്കൂടി മോചിപ്പിക്കാനാണ് തീരുമാനം.

പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ഇടപെടലിനെത്തുടര്‍ന്ന് നേരത്തേ മോചിപ്പിക്കാനിരുന്നവരുടെ എണ്ണം 6,000ല്‍നിന്ന് കുറച്ചിരുന്നു. നരഹത്യക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ 2019ല്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂ ഹാര്‍പ്പറിന്റെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

അതിനിടെ, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും തടവുകാരുടെ എണ്ണം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,700ലധികം വര്‍ധിച്ചു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച ജയിലുകളിലുണ്ടായിരുന്നത് 87,499 പേരാണ്. ജൂണ്‍ 29ന് ഇത് 85,761 ആയിരുന്നു. ഏകദേശം രണ്ട് ശതമാനമാണ് വര്‍ധന.

മോചിപ്പിക്കപ്പെടുന്നവരെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും കര്‍ശനമായ നിരീക്ഷണ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുമെന്നാണ് നീതിന്യായ മന്ത്രാലയത്തിന്റെ വിശദീകരണം. ഉയര്‍ന്ന അപകടസാധ്യതയുള്ള ലൈംഗിക കുറ്റവാളികളുടെയും അക്രമക്കേസുകളിലെ പ്രതികളുടെയും സഞ്ചാരം നിയന്ത്രിക്കാന്‍ പ്രത്യേക മേഖലകള്‍ നിശ്ചയിക്കും. ഏതാനും മൈലുകള്‍ മാത്രം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ ഇവരുടെ സഞ്ചാരം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം.

ജയില്‍മോചിതരാകുന്നവരെ ഇലക്ട്രോണിക് ടാഗുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്ന സംവിധാനവും വിപുലീകരിച്ചിട്ടുണ്ട്. ടാഗ് വിവരങ്ങള്‍ പ്രൊബേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം തത്സമയം ലഭ്യമാക്കുന്ന സാങ്കേതികവിദ്യ ഈ വര്‍ഷം നടപ്പാക്കുമെന്നും നിയമലംഘനങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഇതു സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.


  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  • ഗ്യാസാണെന്ന് പറഞ്ഞ് തിരിച്ചയച്ച എന്‍എച്ച്എസ് നഴ്‌സ് ഹൃദയസ്തംഭനം മൂലം മരിച്ചു
  • ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചു; ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകളുടെ ഡിമാന്‍ഡ് കൂടി
  • ജര്‍മനിയില്‍ ഫ്ലാറ്റിനു തീപിടിച്ച് 3 മലയാളികള്‍ മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
  • യുകെയില്‍ യുവാക്കള്‍ക്കായി ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍
  • പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുമെന്ന് മന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions