നാട്ടുവാര്‍ത്തകള്‍

3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവ് കടുത്ത മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരണം. കാക്കനാട് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുഹൈലിന്റെ ശരീരത്തില്‍ അമിത അളവില്‍ മദ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം

പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം നാല് പേരെയും ബോസ്റ്റല്‍ സ്‌കൂളിലേക്ക് തിരിച്ചയച്ചു. അപകടം നടന്ന എയര്‍പോര്‍ട്ട് റോഡിലും പ്രതികള്‍ മദ്യപിച്ച ഹോട്ടലിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

രാവിലെ 10.05ഓടെ സുഹൈലിനെ ആദ്യം തെളിവെടുപ്പിനായി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ അപകടം നടന്നസ്ഥലത്ത് എത്തിച്ചു. സുഹൈലിനെ ഒറ്റയ്ക്കും മറ്റ് പ്രതികളെ ഒരുമിച്ചുമാണ് തെളിവെടുപ്പിനായി എത്തിച്ചത്.

പ്രതിഷേധം കണക്കിലെടുത്ത് സുഹൈലിനെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. 20 മിനിറ്റിനുള്ളില്‍ ഇവിടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രതികള്‍ അവസാനമായി മദ്യപിച്ച നെടുമ്പാശേരിയിലെ ഹോട്ടലിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തി. ഇരു സ്ഥലങ്ങളിലും കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു തെളിവെടുപ്പ്.

  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  • സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 75കാരനെതിരെ കേസ്
  • മാസപ്പടിയില്‍ ഒന്നാം പ്രതി പിണറായി: കള്ളപ്പണം വെളുപ്പിക്കലില്‍ റിയാസും വീണയും ഒന്നും രണ്ടും പ്രതികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions