നാട്ടുവാര്‍ത്തകള്‍

ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്

മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ സ്വദേശിയായ മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫര്‍ഹാന (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫര്‍ഹാനയെ കഴുത്ത്‌ഞെരിച്ച് കൊന്ന് അസ്‌ലം ജീവനൊടുക്കിയതാണെന്ന് ഗുരുഗ്രാം പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗുരുഗ്രാം സെക്ടര്‍ 68-ലെ വാടക അപ്പാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അസ്‌ലം .

കൃത്യത്തിന് മുമ്പ് അസ്‌ലം, പിതാവിന്റെയും വീട്ടുഉടമയുടെയും മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി തന്റെ ഓഫീസിലേക്ക് ഇ-മെയില്‍ അയച്ചിരുന്നു. സംഭവം ഇവരെ അറിയിക്കണമെന്ന് അദ്ദേഹം കമ്പനിയോട് അഭ്യര്‍ത്ഥിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അസ്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

നേരത്തെ ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഇരുവരും മാസങ്ങള്‍ക്ക് മുമ്പാണ് ഗുഡ്ഗാവിലെത്തിയത്. മക്കളില്ല. ഡല്‍ഹി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡല്‍ഹി സദര്‍ ബസാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിയ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  • സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 75കാരനെതിരെ കേസ്
  • മാസപ്പടിയില്‍ ഒന്നാം പ്രതി പിണറായി: കള്ളപ്പണം വെളുപ്പിക്കലില്‍ റിയാസും വീണയും ഒന്നും രണ്ടും പ്രതികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions