യു.കെ.വാര്‍ത്തകള്‍

വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്

ട്രാന്‍സ് സ്ത്രീകള്‍ക്ക് വനിതകളുടെ വാര്‍ഡുകളിലും, സ്ത്രീകള്‍ വസ്ത്രം മാറുന്ന ഇടങ്ങളിലും പ്രവേശനം അനുവദിച്ചിരുന്ന നയത്തില്‍ മാറ്റം വരുത്തി എന്‍എച്ച്എസ് ഇംഗ്ലണ്ട്. വനിതകള്‍ക്ക് മാത്രമായുള്ള വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്താമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നയം പുതുക്കിയിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ രോഗികള്‍ക്കും, ജീവനക്കാര്‍ക്കും വനിതകളുടെ ഇടങ്ങളില്‍ പ്രവേശനം നല്‍കിയ രീതിയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് തിരുത്തുന്നത്. ഇതുസംബന്ധിച്ച പുതിയ നയരേഖയും പുറത്തുവിട്ടു. ആശുപത്രി വാര്‍ഡുകള്‍, ടോയ്‌ലറ്റുകള്‍, ചേഞ്ചിംഗ് റൂമുകള്‍ എന്നിവയും പുതിയ നയത്തിന്റെ പരിധിയില്‍ വരും.

ട്രാന്‍സ്‌ജെന്‍ഡര്‍ രോഗികള്‍ക്ക് അവരുടെ ജനിച്ച സമയത്തെ ലിംഗം നോക്കിയാണ് താമസസൗകര്യം നല്‍കേണ്ടതെന്നും നയം വ്യക്തമാക്കി. ക്ലിനിക്കല്‍ ആവശ്യങ്ങള്‍, സ്വകാര്യത, അഭിമാനം എന്നിവ പരിഗണിച്ച് സുരക്ഷിതമായി വേണം ഇത് നടപ്പാക്കാനെന്നും നയരേഖ പറയുന്നു.

ഇക്വാളിറ്റി ആക്ടില്‍ 'സ്ത്രീ', 'സെക്‌സ്' എന്നിവ ജനനസമയത്തെ ലിംഗം അടിസ്ഥാനമാക്കിയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി നിര്‍വചിച്ചതോടെയാണ് ഈ മാറ്റങ്ങള്‍ എന്‍എച്ച്എസിന് പ്രഖ്യാപിക്കേണ്ടി വന്നത്. ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനും നയങ്ങള്‍ തിരുത്തിയിട്ടുണ്ട്.

അതേസമയം ആശുപത്രികളില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുമെന്നാണ് ട്രാന്‍സ് ഗ്രൂപ്പുകള്‍ നയംമാറ്റത്തില്‍ പ്രതികരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത സമയത്ത് ഈ നയം മാറ്റം വരുന്നതിനാല്‍ ട്രാന്‍സ് രോഗികള്‍ക്ക് ചികിത്സയില്‍ അനിശ്ചിതത്വം നേരിടേണ്ടി വരുമെന്നാണ് ഇവരുടെ വാദം.

പല എന്‍എച്ച്എസ് ആശുപത്രികളും ട്രാന്‍സ് അനുകൂല നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ പുതുക്കിയ നിയമം വരുമ്പോള്‍ ഇവര്‍ നടപ്പാക്കല്‍ വൈകിപ്പിക്കുമെന്ന് വനിതാവകാശ സംഘടനകള്‍ ആശങ്ക ഉന്നയിക്കുന്നുണ്ട്.

  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  • ഗ്യാസാണെന്ന് പറഞ്ഞ് തിരിച്ചയച്ച എന്‍എച്ച്എസ് നഴ്‌സ് ഹൃദയസ്തംഭനം മൂലം മരിച്ചു
  • ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചു; ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകളുടെ ഡിമാന്‍ഡ് കൂടി
  • ജര്‍മനിയില്‍ ഫ്ലാറ്റിനു തീപിടിച്ച് 3 മലയാളികള്‍ മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
  • യുകെയില്‍ യുവാക്കള്‍ക്കായി ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍
  • പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുമെന്ന് മന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions