നാട്ടുവാര്‍ത്തകള്‍

ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് ഡല്‍ഹി കോണാട്ട് പ്ലേസില്‍ നടന്ന് മാര്‍ച്ചില്‍ അഭിജിത്ത് ദീപ്കയെയും ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയും പോലീസ് കസ്റ്റഡിയിലെടുത്തു. നേഹ ബോറയെ പിന്നീട് വിട്ടയച്ചു. 14 മണിക്കൂറിന് ശേഷമാണ് നേഹയെ വിട്ടയച്ചത്. നേഹ ബോറ ആര്‍ കെ പുരം സ്റ്റേഷനിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കനത്ത പ്രതിഷേധത്തിനൊടുവിലാണ് മോചനം. അതേസമയം അഭിജീത് ദീപ്‌കെയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള നീക്കത്തിലാണ് പൊലീസ്. ദീപ്‌കെയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. എന്നാല്‍ ഇപ്പോഴും അഭീജീത് ദീപ്‌കെ എവിടെയാണ് എന്നതില്‍ വ്യക്തതയില്ല. മുമ്പ് അറസ്റ്റിലായ ഘട്ടത്തില്‍ ക്രമസമാധാനം തകര്‍ക്കുന്ന നടപടി ഉണ്ടാകരുത് എന്ന ഉപാധിയിന്മേലായിരുന്നു വിട്ടയച്ചിരുന്നത്. അഭിജീത് ദീപ്‌കെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി കോടതിയെ സമീപിക്കാനാണ് ഡല്‍ഹി പൊലീസ് ഒരുങ്ങുന്നത്.

കോണാട്ട് പ്ലേസില്‍ തിരംഗ മാര്‍ച്ചിന് എത്തിച്ചേരാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കെയായിരുന്നു അഭിജീത് ദീപ്കെയുടെ വസതിക്ക് വെളിയില്‍ നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി മണ്ഡി ഹൗസിലേയ്ക്ക് എത്തിയ നേഹ ബോറയെയും ഡല്‍ഹി പൊലീസ് ബലം പ്രയോ​ഗിച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിരംഗ മാര്‍ച്ച് നടത്താന്‍ പാടില്ലെന്നും അത് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ദേശീയ പാതാകയുമായി പൗരന്‍മാര്‍ക്ക് രാജ്യത്ത് റാലി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് ദീപ്‌കെ അറസ്റ്റിന് മുമ്പ് പ്രതികരിച്ചിരുന്നു.

പോലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളിയാണ് ദേശീയ പതാകയുമായി ഡല്‍ഹി പാറ്റകള്‍ കീഴടക്കിയത്. അഭിജീത് ദീപ്കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും, 25,000ത്തോളം അധിക സേനയെ വിന്യസിച്ചിട്ടും പ്രവര്‍ത്തകരുടെ ഒഴിക്കു തടയാന്‍ പോലീസിന് ആയില്ല.

  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  • സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 75കാരനെതിരെ കേസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions