ബെഡ്ഫോര്ഷയര് മലയാളികളുടെ ആദ്യകൂട്ടായ്മയായ ബെഡ്ഫോര്ഷയര് മലയാളി അസോസിയേഷന് നവനേതൃത്വം. ബെഡ്ഫോര്ഡും പരിസരപ്രദേശങ്ങളും ഉള്പ്പെടുന്ന ബിഎംഎ എന്ന മഹാ പ്രസ്ഥാനത്തെ 2026-27 ല് നയിക്കുവാനായി സബിച്ചന് തോപ്പിലിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയെയാണ് സെപ്റ്റംബര് 26ന് നടന്ന പൊതുയോഗത്തില് തിരഞ്ഞെടുത്തത്.
ബിജു ഈശോ (സെക്രട്ടറി) ജെഫ്രിന് സൈമണ് (ട്രഷറര്), ഫിലിപ്പ് കൊരകുട്ടി, ഡെറിന് ബേബി, തൗസീഫ് അഹമ്മദ്, ജൈന ജേക്കബ് , ജിറ്റി ജേക്കബ്, ഷെറിന് വര്ഗീസ് (കമ്മറ്റി അംഗങ്ങള്) , മെല്വിന് ബിനോ, അനിറ്റ സബിച്ചന്( യൂത്ത് മെമ്പേഴ്സ്), ദിവ്യ ദിവാകര് (ഓഡിറ്റര്) എന്നിവരാണ് ഭാരവാഹികള്.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്ട്ടിയായ കേരള കോണ്ഗ്രസിന്റെ നേതൃത്വനിരയില് പ്രവര്ത്തിച്ച സബിച്ചന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 'ഒരുമയില് അര്പ്പണബോധത്തോടെ ' എന്ന മുദ്രാവാക്യവുമായാണ് BMA കൈകളില് ഏറ്റെടുത്തത്