യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി

നോട്ടിംഗ്ഹാമില്‍ നടന്ന അക്രമണത്തില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ ഇരകളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ അനാവശ്യമായി പരിശോധിച്ച 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി. വാള്‍ഡോ കാലോകെയിന്‍ എന്നയാളാണ് 19 വയസ്സുകാരായ ഗ്രേസ് ഒ'മാലി കുമാര്‍, ബാര്‍ണാബേ വെബ്ബര്‍, 65-കാരനായ കെയര്‍ ടേക്കര്‍ ഇയാന്‍ കോട്‌സ് എന്നിവരെ കൊലപ്പെടുത്തിയത്.

2023 ജൂണില്‍ നോട്ടിംഗ്ഹാമില്‍ നടന്ന അക്രമത്തില്‍ മറ്റ് മൂന്ന് പേരെ കൊല്ലാനും അക്രമി ശ്രമം നടത്തിയിരുന്നു. മരണപ്പെട്ടവരുടെ രേഖകള്‍ അനാവശ്യമായി പരിശോധിച്ച സംഭവത്തില്‍ ട്രസ്റ്റ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 15 ജീവനക്കാരെ പുറത്താക്കിയത്. 15 പേര്‍ക്ക് അന്തിമ മുന്നറിയിപ്പും, രണ്ട് പേര്‍ക്ക് ആദ്യത്തെ മുന്നറിയിപ്പും നല്‍കിയതായും നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് പറഞ്ഞു.

ഡോക്ടര്‍മാരും, നഴ്‌സുമാരും, രജിസ്‌റ്റേഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളും, മറ്റ് ജീവനക്കാരും അന്വേഷണത്തിന്റെ പരിധിയില്‍ പെട്ടിരുന്നു. ഇരകളുടെ കുടുംബത്തെ കഴിഞ്ഞ ആഴ്ചയാണ് നടപടികളെ കുറിച്ച് അറിയിച്ചത്. കൃത്യമായി കാരണമില്ലാതെ രോഗികളുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് എന്‍യുഎച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ, മഞ്ജീത്ത് ഷെഹ്മാര്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളുടെ മെഡിക്കല്‍ രേഖകള്‍ അനാവശ്യമായി പരിശോധിച്ചാല്‍ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി പ്രഖ്യാപനം നടത്തിയത്. കൂടാതെ ഇവര്‍ക്ക് ഹെല്‍ത്ത് സര്‍വ്വീസിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് കടക്കുന്നതിന് വിലക്കും വരും.

  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions