നാട്ടുവാര്‍ത്തകള്‍

കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം


മാസപ്പടിയ്ക്കു പുറമെ കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍. അധികവിലയ്ക്ക് ഭൂമി വാങ്ങാനുള്ള നീക്കത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്. വ്യവസായ വികസനത്തിന് പദ്ധതി അത്യാവശ്യമാണെന്ന് പിണറായി വിജയന്‍ അഭിപ്രായം രേഖപ്പെടുത്തിയ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സാണ് പുറത്തുവന്നത്.

2018 ഒക്ടോബര്‍ 25ന് നടന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ 33-ാമത് യോഗത്തിലാണ് കണ്ണൂരിലെ ഭൂമി ഏറ്റെടുക്കല്‍ വിഷയം ചര്‍ച്ചയായത്. അന്നത്തെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വ്യവസായ വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഉന്നയിക്കപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ അഭിപ്രായം രേഖപ്പെടുത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഭൂമിയുടെ വില, ഏറ്റെടുക്കല്‍ നടപടികളുടെ സുതാര്യത, പദ്ധതിയുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലില്‍ ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ വില നല്‍കി ഭൂമി ഏറ്റെടുത്തതില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലാണെന്നുമുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്‍. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് വല്ലാത്ത വിഷമമമെന്നും ഭൂമി ഏറ്റെടുക്കല്‍ ഭാവിയെ മുന്‍കൂട്ടി കണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കേരളത്തിന്റെ ഭാഗമല്ലേ എന്നും പിണറായി ചോദിച്ചു.

'എന്താണ് കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം ഉണ്ടാകാന്‍ കാരണമെന്താണ്? കേരളത്തിന്റെ ഭാഗമല്ലേ കണ്ണൂരും തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും? ഏത് പ്രദേശമാണ് കേരളത്തിന്റെ ഭാഗമല്ലാത്തത്? വ്യവസായ പാര്‍ക്ക് വരുന്നു, പാലക്കാടാണ് ഏറ്റവും കൂടുതല്‍ സ്ഥലം കിട്ടാന്‍ സാധ്യതയുള്ളത്. അവിടെ വേഗത്തില്‍ തന്നെ സ്ഥലമെടുത്തു. അതിനെ തെറ്റായി ചിത്രീകരിക്കേണ്ടതുണ്ടോ? ഒരു സര്‍ക്കാരിന് ചേരാത്ത രീതിയില്‍ ഇത്തരം കാര്യങ്ങളെ അവതരിപ്പിക്കാന്‍ പാടുണ്ടോ?’

ഇതാണ് നാം കാണേണ്ട കാര്യം. തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്, നാടിന്റെ വികസനം മുടക്കുകയാണ്. പ്രത്യേക പദ്ധതികള്‍ വരുമ്പോള്‍ ആ പ്രദേശത്ത് കുറച്ച് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും എന്നും അദ്ദേഹം ചോദിച്ചു.

  • 'ഒന്നും മറന്നിട്ടില്ല വിജയാ'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ്
  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions