രോഗങ്ങള്‍ ബാധിച്ച 99 വയസ്സുള്ള സ്ത്രീയുടെ അവസ്ഥ ചൂഷണം ചെയ്ത് 770,000 പൗണ്ട് കവര്‍ന്ന നഴ്‌സ് നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും പുറത്ത്. രോഗിയുടെ പക്കല്‍ നിന്നും പല വര്‍ഷങ്ങളിലായി കവര്‍ന്ന പണം ഉപയോഗിച്ച് നഴ്‌സ് ആഡംബര ജീവിതം നയിക്കുകയായിരുന്നു.
നഴ്‌സ് റെബേക്കാ ബര്‍വുഡാണ് രോഗിയുടെ പക്കല്‍ നിന്നും അടിച്ചുമാറ്റിയ പണം ആര്‍ഭാട ജീവിതത്തിനായി വിനിയോഗിച്ചത്. വീട് നന്നാക്കും, കാര്‍, ക്യാംപര്‍ വാന്‍ എന്നിവ വാങ്ങാനും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമാണ് ഇവര്‍ പണം വിനിയോഗിച്ചത്. ശരീരസൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറിക്കും പണം ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.
തന്നെ വിശ്വസിച്ച പ്രായമായ സ്ത്രീയെ പണത്തിനായി അഡല്‍റ്റ് നഴ്‌സിംഗ് സ്‌പെഷ്യലിസ്റ്റായ ബര്‍വുഡ് ദുരുപയോഗം ചെയ്യുകയായിരുന്നു. തന്റെ പരിചരണം അനിവാര്യമായ സ്ത്രീയുടെ വിശ്വാസം നേടിയ ശേഷമായിരുന്നു ഇത്. വെയില്‍സ് ഫ്‌ളിന്റ്ഷയറിലെ ബ്രൈന്‍ യര്‍ ഹോള്‍ കെയര്‍ ഹോമില്‍ ഡെപ്യൂട്ടി മാനേജറായിരുന്നു നഴ്‌സ്.
2017 മുതലാണ് ബര്‍വുഡ് സ്ത്രീയെ ചൂഷണത്തിന് ഉപയോഗിച്ച് തുടങ്ങിയതെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ കണ്ടെത്തി. 400,000 പൗണ്ട് മൂല്യമുള്ള വീടിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റിയെടുക്കുന്നതില്‍ പോലും ഇവര്‍ വിജയിച്ചു. ഇതിന് ശേഷമാണ് 2018-ല്‍ രോഗിയെ കെയര്‍ ഹോമിലേക്ക് മാറ്റുന്നത്.
ഈ വീടിന് പുറമെ 370,000 പൗണ്ട് പണമായും സ്ത്രീയില്‍ നിന്നും ബര്‍വുഡ് കൈക്കലാക്കി. ഇങ്ങനെ ഏകദേശം 770,000 പൗണ്ടാണ് നഴ്‌സ് അടിച്ചെടുത്തത്. പ്രായമായ സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും വലിയ തുക പിന്‍വലിക്കാന്‍ തുടങ്ങിയതോടെ ബാങ്ക് വിവരം പോലീസില്‍ അറിയിച്ചു. ഇതോടെയാണ് ബര്‍വുഡ് കുടുങ്ങുന്നത്. എന്നാല്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്ത നഴ്‌സിനോടുള്ള സ്‌നേഹബന്ധം മൂലം സ്ത്രീ പരാതി നല്‍കിയില്ല. ഇതിന് ശേഷം ഇവര്‍ മരണപ്പെടുകയും ചെയ്തു.