യു.കെ.വാര്‍ത്തകള്‍

ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം

ലേബര്‍ അധികാരത്തിലെത്തിയശേഷം ഓരോ ആഴ്ചയിലും ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റ് നല്‍കുന്നതായി കണക്കുകള്‍. കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കുമെന്ന് വാഗ്ദാനം ചെയ്ത ശേഷം ലേബറിന്റെ കാലത്തു കുടിയേറ്റക്കാര്‍ സ്ഥിരതാമസം നേടുകയാണെന്നാണ് വിമര്‍ശനം.

ലേബര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ വര്‍ഷത്തിനിടെ 200,000-ലേറെ പേര്‍ക്കാണ് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിച്ചത്. ഇതോടെ കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യങ്ങള്‍, എന്‍എച്ച്എസ് കെയര്‍, സോഷ്യല്‍ ഹൗസിംഗ് പോലുള്ളവയ്ക്ക് അവകാശം ലഭിക്കും. എന്നാല്‍ നിയമം കടുപ്പിക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് ഇതെന്നാണ് വിമര്‍ശനം കടുക്കുന്നത്.

ഹോം സെക്രട്ടറി ഷബാന മഹ്മൂദ് തയ്യാറാക്കിയ പദ്ധതിക്ക് പാര്‍ട്ടിയിലെ ഇടത് വിഭാഗം ചുവപ്പ്‌കൊടി കാണിച്ചതോടെ ഇതില്‍ വെള്ളം ചേര്‍ക്കാനുള്ള ഒരുക്കം നടക്കുകയാണ്. പ്രത്യേകിച്ച് ആഞ്ചെല റെയ്‌നറുടെ നേതൃത്വത്തില്‍ ഹോം സെക്രട്ടറിക്ക് എതിരെ കടുത്ത നീക്കങ്ങളാണ് ഉയര്‍ന്നത്. ഇതോടെ മഹ്മൂദിന് മന്ത്രിസ്ഥാനത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇളവ് നല്‍കേണ്ട അവസ്ഥയായി.

വിസ നേടി രാജ്യത്ത് നിയമപരമായി പ്രവേശിച്ച 5000-ഓളം പേര്‍ക്കാണ് ഓരോ ആഴ്ചയും സെറ്റില്‍മെന്റ് അവകാശം നല്‍കുന്നതെന്നാണ് കണക്ക്. വരും മാസങ്ങളില്‍ ഈ കണക്ക് വര്‍ദ്ധിക്കും. അഞ്ച് വര്‍ഷം തുടര്‍ച്ചയായി താമസിച്ചവര്‍ക്ക് സെറ്റില്‍മെന്റ് നല്‍കുമ്പോള്‍ മഹാമാരി കാലത്ത് അസാധാരണമായ തോതില്‍ നടന്ന കുടിയേറ്റം പ്രതിഫലിക്കും.

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നിയമങ്ങള്‍ മാറ്റാന്‍ ഷബാന മഹ്മൂദ് തയ്യാറാകുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു.

അതേസമയം മലയാളികള്‍ ഉള്‍പ്പെടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യുകെയില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് ഇപ്പോഴത്തെ സ്ഥിതി ആശ്വാസമാകുമെന്നാണ് കരുതുന്നത്.

  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions