ബിസിനസ്‌

കടുത്ത ഭാരം: യുകെയില്‍ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഉപേക്ഷിക്കുന്നവരേറുന്നു


പലിശ നിരക്ക് വര്‍ധനയും വിലക്കയറ്റവും ബ്രക്‌സിറ്റ്‌ ആഘാതവുമെല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ കടുത്ത പ്രതിസന്ധിയില്‍. അടിസ്ഥാന പലിശ നിരക്ക് 5 ശതമാനമായതോടെ ഫലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഏഴു ശതമാനമായിരിക്കുകയാണ്. ഒന്നരദശാബ്ദത്തിനിടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്ല്‍ റെക്കോര്‍ഡ് വര്‍ധനവ് ആണ് വന്നിരിക്കുന്നത്. നിരക്ക് ഇനിയുമേറുമെന്ന പ്രവചനം ഉള്ളതിനാല്‍ ഫിക്‌സഡ് നിരക്കിലേക്ക് മാറാന്‍ വിദഗ്ധ നിര്‍ദേശം വരുന്നുണ്ട്.ഇത് രാജ്യത്തെ ലക്ഷക്കണക്കിന് മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാ ഇര വലിയ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഇനിയും കാത്തിരിക്കാതെ വേരിയബിള്‍ നിരക്ക് മോര്‍ട്ട്‌ഗേജുകള്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിട്ടുമുണ്ട്.


രാജ്യത്താകമാനം ഏതാണ്ട് 773,000 മോര്‍ട്ട്‌ഗേജ് ഉടമകള്‍ക്കാണ് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്(എസ് വിആര്‍) കൈവശമുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന നാളുകളില്‍ എസ് വിആര്‍ നിരക്കുകള്‍ വാണം പോലെ കുതിച്ചുയരുന്നതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജെടുക്കുന്നവര്‍ എസ് ആര്‍വികളോട് മുഖം തിരിക്കുമെന്നാണ് ഈ രംഗത്തെ എക്‌സ്പര്‍ട്ടുകള്‍ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്.


നാണയപ്പെരുപ്പം പിടിച്ച് നിര്‍ത്താനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നിലവില്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നുവെങ്കിലും അധികം കാലതാമസമില്ലാതെ ഇത് കുറയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നിരവധി മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാര്‍ ഇതുവരെ എസ് വിആര്‍ സെലക്ട് ചെയ്യുന്നത്. പക്ഷേ പലിശനിരക്ക് വര്‍ധനവ് ഇനിയും കുറേക്കാലം കൂടി ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകിയതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാര്‍ ഇത്തരം നിരക്കുകളിലുള്ള മോര്‍ട്ട്‌ഗേജ് ഒഴിവാക്കി ഫിക്‌സഡ് നിരക്ക് ഡീലുകളിലേക്ക് മാറി അനാവശ്യമായ സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെടണമെന്ന നിര്‍ദേശവുമായി റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേര്‍സ് റെസിഡന്‍ഷ്യല്‍ ചെയര്‍മാനായ ജെറമി ലീഫ് രംഗത്തെത്തിയതും നിര്‍ണായകമാണ്.


ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞ ദിവസം അഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഈ നിര്‍ണായക നിര്‍ദേശവമായി രംഗത്തെത്തിയിരിക്കുന്നത്. 2021 ഡിസംബറിന് ശേഷം ബാങ്ക് തുടര്‍ച്ചയായി 13ാം വട്ടമാണ് അടിസ്ഥാന പലിശനിരക്ക് ഇത്തരത്തില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. തല്‍ഫലമായി എസ് വി ആര്‍ കുതിച്ചുയരുകയും ചെയ്തിരുന്നു. എസ് വിആര്‍ കഴിഞ്ഞ ദിവസം രാത്രിയോടെ 7.52 ശതമാനമായാണ് കുതിച്ചുയര്‍ന്നിരിക്കുന്നതെന്നാണ് സ്‌ക്രൂട്ടിനര്‍ മണി ഫാക്ട്‌സ് കംപയര്‍ വെളിപ്പെടുത്തുന്നത്. 18 മാസം മുമ്പ് 4.4 ശതമാനമായിരുന്നതില്‍ നിന്നാണീ നിരക്ക് ഇപ്പോഴത്തെ നിലയിലേക്ക് കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് നിരക്ക് ഇപ്പോള്‍ 6.19 ശതമാനവും അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്ക് 5.83 ശതമാനവുമായാണ് വര്‍ധിച്ചിരിക്കുന്നത്.


എസ് വിആറിലെ കുതിച്ചുയരല്‍ കാരണം രണ്ട് ലക്ഷം പൗണ്ടിന്റെ എസ് വി ആര്‍ നിരക്ക് മോര്‍ട്ട്‌ഗേജുള്ള ഒരാള്‍ മാസത്തില്‍ അടക്കേണ്ട തുക 389 പൗണ്ടായാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇയാള്‍ അടക്കേണ്ടുന്ന വാര്‍ഷിക തുക 4668 പൗണ്ടില്‍ കൂടുതലായിട്ടുമുണ്ട്.2023 അവസാനത്തോടെ അടിസ്ഥാന പലിശനിരക്ക് ആറ് ശതമാനത്തിലെത്തുന്നതോടെ ഇയാള്‍ അടക്കേണ്ടുന്ന പ്രതിമാസ തുകയില്‍ 204 പൗണ്ടിന്റെ കൂടി വര്‍ധനവ് വരുമെന്നുറപ്പാണ്. ഇത്തരത്തില്‍ എസ് വിആര്‍ നിരക്കുകള്‍ കുത്തനെ വര്‍ധിക്കുമെന്നുറപ്പായതോടെയാണ് നിരവധി പേര്‍ ഇത്തരം ഡീലുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടിസ്ഥാന പലിശ നിരക്ക് സമീപ ഭാവിയില്‍ ആറ് ശതമാനം എത്തുമെന്ന മുന്നറിയിപ്പും ഒരു വശത്തുണ്ട്.

  • കുടുംബങ്ങളുടെ വരുമാന വര്‍ധന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പണപ്പെരുപ്പം കൂടുമോയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്ക
  • ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ച നേടി; ആശ്വാസമാകുമോ?
  • സ്വര്‍ണവില 47,000 കടന്നു, സ്വര്‍ണാഭരണ പ്രേമികള്‍ ത്രിശങ്കുവില്‍
  • യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണം; ടോറികള്‍ വിഷമ വൃത്തത്തില്‍
  • പലിശ നിരക്കുകള്‍ തുടരെ നാലാം തവണയും 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ? പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജ് വിപണി
  • സ്വര്‍ണ ശേഖരത്തില്‍ യുകെയെ പിന്തള്ളി ഇന്ത്യ ഒമ്പതാമത്
  • പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന; യുകെയിലെ പലിശ നിരക്ക് കുറയ്ക്കുമോ?
  • പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ; മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍
  • കരുത്തു നേടി പൗണ്ട്; ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപയ്‌ക്കെതിരെയും മികച്ച നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions