അസോസിയേഷന്‍

ബ്ലാക്ക്ബേണ്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വാര്‍ഷികവും പുതിയ ഭാരവാഹികളും

ബ്ലാക്ക്‌ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (യുഎംഎ) തങ്ങളുടെ രൂപീകരണത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ശനിയാഴ്ച ഹര്‍സ്റ്റ് ഗ്രീന്‍ എബിസി വാര്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് പ്രസിഡന്റ് ബിജോയ് കോരയുടെ നേതൃത്വത്തില്‍ സെക്രട്ടറി ഏലിയാമ്മ എബ്രാഹം, ട്രഷറര്‍ സഞ്ജു ജോസഫ്, വൈസ് പ്രസിഡന്റ് ലിനു ജോര്‍ജ്, ജോയിന്റ് സെക്രട്ടറി അജില്‍ ജോസഫ്, ജോയിന്റ് ട്രഷറര്‍ ജോജിമോന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ 'ഇതളുകള്‍' എന്ന സ്മരണികയുടെ പ്രകാശനം നടത്തി. ചീഫ് എഡിറ്റര്‍ സന്തോഷ് ജോസഫും അസോസിയേറ്റ് എഡിറ്റര്‍ ലിജോ ജോര്‍ജും പ്രകാശന ചടങ്ങുകര്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന അംഗമായ വര്‍ഗീസ് ചൂണ്ടിയാനില്‍ പുസ്തക പ്രകാശനം നടത്തി ആദ്യപ്രതി പ്രസിഡന്റ് ബിജോയ് കോരയ്ക്ക് കൈ മാറി.

തുടര്‍ന്നു നടന്ന വര്‍ണശബളമായ കലാപരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. ഇരുപത്തഞ്ചോളം ഗായകര്‍ അണിനിരന്ന ചെയിന്‍ സോങ് സദസ്യരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി. 'നാനാത്വത്തില്‍ ഏകത്വം' എന്ന ആശയത്തെ ആസ്പദമാക്കി പത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുപ്പത്തഞ്ചോളം അംഗങ്ങള്‍ ചേര്‍ന്ന് ഒരു ഫാഷന്‍ തീം ഷോ നടത്തപ്പെടുകയുണ്ടായി.


തുടര്‍ന്ന് നടന്ന എജിഎമ്മില്‍ അടുത്ത വര്‍ഷത്തേക്കുള്ള യുഎംഎയുടെ സുഗമമായ നടത്തിപ്പിന് പുതിയ അമരക്കാരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ ഷിജോ ചാക്കോ (പ്രസിഡന്റ്), ലിജി ബിജോയ് (സെക്രട്ടറി), ആനു ശിവറാം (ട്രഷറര്‍), ശ്രീജ അനില്‍ (വൈസ് പ്രസിഡന്റ്), വര്‍ഗീസ് ചൂണ്ടയാനില്‍ (ജോയിന്റ് സെക്രട്ടറി) റെജി ചാക്കോ (ജോയിന്റ് ട്രഷറര്‍).

  • രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്‍മാര്‍
  • സ്‌നേഹ സംഗീതരാവ് മേയ് 4ന് ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍
  • ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
  • പാരമ്പര്യ തനിമ വിളിച്ചോതുന്ന കലാപരിപാടികളുമായി 'വാഴ്വ് 2024' കൊടിയിറങ്ങി
  • 'വാഴ്‌വ് 2024': യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ് വ്യവസായവും
  • സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്
  • യുകെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ രണ്ടാമത് സംഗമം
  • യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം 16ന്
  • അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ ; സ്‌പെഷ്യല്‍ മ്യൂസിക്കല്‍ നൈറ്റും വിവിധ കലാപരിപാടികളുമായി 9ന് ഗ്ലോസ്റ്ററില്‍ ഗംഭീര ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions