നാട്ടുവാര്‍ത്തകള്‍

വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്


വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. കോഴിക്കോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയുള്ള ഷമ മുഹമ്മദിന്റെ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആര്‍.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്ലീം പളളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ പ്രസം​ഗം. തിരുവനന്തപുരം സ്വദേശി അരുണ്‍ജിത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.

'ഞാന്‍ മണിപ്പൂരിലെ കാര്യമാണ് പറഞ്ഞത്, ഒരു മതത്തിന് എതിരെയും പറഞ്ഞിട്ടില്ല. ഒരു മതവികാരവും വ്രണപ്പെടുത്തുന്ന കാര്യം പറഞ്ഞിട്ടില്ല. കോണ്‍​ഗ്രസ് പ്രവര്‍ത്തകരാകുമ്പോള്‍ കേരളാ പൊലീസ് വേ​ഗം എഫ്ഐആര്‍ ഇടുന്നുണ്ട്. ഇത് ബിജെപിക്കാരുടെ കാര്യത്തിലും ആവാം'- ഷമാ മുഹമ്മദ് പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാരനാണെന്നും ക്ഷമ മുഹമ്മദ് ചോദിച്ചു.

  • അപ്പന്റെയും മോന്റെയും വേട്ട: ക്രൂരം, പൈശാചികം!
  • സിപിഎം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്
  • യു.കെയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു
  • ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേരെ വാളുകൊണ്ട് വെട്ടിയ അക്രമി പിടിയില്‍
  • ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ സഞ്ജുവും; സൂപ്പര്‍ താരം പുറത്ത്
  • തൃശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി
  • പാളയത്തെ പട്ടിഷോ!
  • ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം കവര്‍ന്നു
  • 'ചിറ്റപ്പന്‍' നില്‍ക്കണോ പോണോ?
  • യാത്രക്കാരുടെ കുറവ്: കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions